Nach Genre filtern
Manorama INDIA FILE

- 115 - കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast
ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള് പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ അമിത് ഷാ ലക്ഷ്യം വയ്ക്കുന്നതെന്ത്? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
The Uniform Civil Code is set to be introduced in 21 NDA-governed states by 2029 according to Amit Shah, sparking a debate on its fragmented, state-by-state implementation rather than a national rollout. This move raises questions about constitutional protections for tribes, the regulation of live-in relationships, and the BJP's underlying political strategy. In the 'India File' podcast, Malayala Manorama Delhi Chief of Bureau Jomi Thomas analyses the NDA's strategy.See omnystudio.com/listener for privacy information.
Wed, 23 Sep 2026 - 114 - യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast
ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവും മേധയുടെ നടപടിയിൽ ഹൈക്കോടതി ഇടപെടാനുണ്ടായ പശ്ചാത്തലവും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
In this episode of India File, Malayala Manorama Delhi Chief of Bureau Jomy Thomas examines the Akriti Chaudhary NSA detention case, the Allahabad High Court's release order, and Uttar Pradesh's use of the National Security Act, including in cow slaughter cases.
See omnystudio.com/listener for privacy information.
Sat, 19 Sep 2026 - 113 - ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Sonia Gandhi's memoir highlights the trend of political autobiographies in India and the publishing challenges that often accompany them. Explore the legacy of Indian political autobiographies, from Nehru to Modi, and the ongoing debate on freedom of expression. Why Publishers Fear a Tell-All: Malayala Manorama Delhi Chief of Bureau Jomy Thomas talk about the Controversy Around Sonia Gandhi's Book and the History of Indian Political Autobiographies.See omnystudio.com/listener for privacy information.
Wed, 09 Sep 2026 - 112 - ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast
‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്കറും ഭരണഘടനയും നെഹ്റുവും ആർഎസ്എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും നേരത്തേ ഹിന്ദു കോഡ് ബില്ലിന്റെ കാര്യത്തിലുമൊക്കെ എന്തായിരുന്നു ആർഎസ്എസ് നിലപാട്? രാഹുലിന്റെ ഈ പുതിയ മുദ്രാവാക്യത്തിൽ കോൺഗ്രസിനുള്ളിൽനിന്നു തന്നെ എത്ര പിന്തുണ ലഭിക്കും? ചർച്ച ചെയ്യുന്നതാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
In this episode of 'India File' podcast, Malayala Manorama Delhi Chief of Bureau Jomy Thomas analyzes Opposition Leader Rahul Gandhi's recent call to 'smash patriarchy' and the strategy behind linking it with the Manusmriti and the caste system. The article examines why key historical figures and institutions- including B.R. Ambedkar, Jawaharlal Nehru, the Constitution, and the RSS- have re-emerged at the center of this debate. It also looks back at the RSS's stance on the Hindu Code Bill while questioning how much internal backing Rahul Gandhi's aggressive new line will draw from within the Congress party.
See omnystudio.com/listener for privacy information.
Wed, 02 Sep 2026 - 111 - മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast
പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ സമ്മേളനം നഷ്ടങ്ങൾ സമ്മാനിച്ചതെങ്ങനെയാണ്? പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമായിരുന്നോ? മഴക്കാല സമ്മേളനം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
The recently concluded Monsoon Session of Parliament proved to be a major political setback for the BJP, while the Opposition, which largely dominated the proceedings, made significant gains. In the latest edition of 'India File' podcast, Malayala Manorama Delhi Chief of Bureau Jomi Thomas does an analysis on the Monsoon Session of Parliament.See omnystudio.com/listener for privacy information.
Wed, 19 Aug 2026 - 110 - ചെറുപ്പക്കാരെ ആർക്കാണ് പേടി? | India file Podcast | Manorama Online Podcast
ഭരണത്തിലും രാഷ്ട്രീയത്തിലും ചെറുപ്പക്കാരുടെ പങ്കാളിത്തം വേണമെന്ന് രാജ്യം പണ്ടേ ആഗ്രഹിച്ചതാണ്. എന്നാൽ, ആരൊക്കെയോ അവരുടെ വഴിമുടക്കികളായി. ക്യാംപസുകളിൽനിന്ന് ശ്രദ്ധേയ നേതാക്കളായി പുറത്തിറങ്ങുന്നവരിൽ പലരെയും പിന്നീട് കാണാനുമില്ല. രാജ്യത്തെ നിയമനിർമാണ സഭകളിലാകട്ടെ ആവശ്യത്തിനു യുവനേതാക്കളുമില്ല. ജെൻസീ സമരങ്ങളുടെ കാലത്താണ് ഈ അവസ്ഥ. ഈ ചെറുപ്പക്കാർ എവിടേക്കാണു പോകുന്നത്, ഇവരെ ആരാണ് ഭയക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിച്ച് വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
India has long yearned for dynamic young voices in politics. Yet, invisible barriers continue to block their path. Promising student leaders who command attention on campuses often disappear from the political landscape overnight, leaving our legislative bodies starkly deficient in youth representation- even in an era defined by GenZ-led movements. Where is this young generation heading, and who fears their rise? In the latest edition of Manorama Online Podcast 'India File', Malayala Manorama Delhi Chief of Bureau Jomi Thomas journeys through India's political history to unravel this paradox.See omnystudio.com/listener for privacy information.
Wed, 12 Aug 2026 - 109 - പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast
നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതികരിച്ച വിദ്യാർഥിപ്രക്ഷോഭകർക്കു നേരെയുണ്ടായ അതിക്രമങ്ങൾക്കു പ്രധാനമന്ത്രി മാപ്പുപറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ, തനിക്കെതിരെ ദുർവാക്കുകൾ പ്രയോഗിച്ച പ്രക്ഷോഭകർക്കു താൻ മാപ്പുനൽകുന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വാക്കുകളിൽ കുട്ടികൾ പരിധി വിട്ടെങ്കിൽ, അവർക്കു ബിജെപിയുടേതുൾപ്പെടെ നേതാക്കൾ പൊതുവേദികളിൽ നൽകിയിട്ടുള്ള മാതൃകയെന്തെന്ന ചോദ്യവുമുണ്ട്. വിദ്യാർഥിപ്രക്ഷോഭത്തിനു ശേഷം ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി പലതും സ്ഥിരീകരിക്കാൻ ശ്രമിക്കുന്നവരുണ്ട്. പ്രക്ഷോഭം പ്രധാന്റെ രാജിക്കപ്പുറം മറ്റു ചിലതിനുകൂടി നിമിത്തമാകുകയാണോ? വിശദമായി വിലയിരുത്തി ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Student protest following the NEET exam irregularities has escalated into a major political challenge for the Modi government, fueled by Dharmendra Pradhan's resignation. Internal criticism from Sangh Parivar leaders suggests a deeper rift, questioning the central government's handling of the crisis and its long-term political implications. India File podcast discusses the challenges before Prime Minister Narendra Modi and aftereffects of internal criticism from Sangh Parivar leaders.See omnystudio.com/listener for privacy information.
Thu, 06 Aug 2026 - 108 - ജന്തർ മന്ത്രിക്കുന്നത് | India file Podcast | Manorama Online Podcast
ജന്തർ മന്തർ: കഴിഞ്ഞ ദിവസങ്ങളിൽ നാം ഏറെ കേട്ട, കണ്ട, വായിച്ച വാക്ക്. വീറുറ്റ സമരങ്ങൾക്കു സാക്ഷ്യം വഹിച്ച, ചോരയും കണ്ണീരും വീണയിടം. ആവശ്യങ്ങളിൽനിന്ന് ഒരിഞ്ച് പിന്നോട്ടു പോകാത്ത, ലാത്തിയടികളെ ഭയക്കാത്തവർ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമാക്കുന്നയിടം. 1724ൽ നിർമിക്കപ്പെട്ട ഒരു വാനനിരീക്ഷണ കേന്ദ്രം എങ്ങനെയാണ് ദേശീയ തലസ്ഥാനത്തിലെ പ്രതിഷേധത്തിന്റെ കേന്ദ്രഭൂമികയായത്, ജെന്സീ സമരത്തിന്റെ വിജയവിസ്മയമായത്? ജന്തർ മന്തറിന്റെ രൂപീകരണത്തിൽ തുടങ്ങി പിന്നീടുണ്ടായ സമരസാഹചര്യങ്ങൾ ഉൾപ്പെടെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു.
Jantar Mantar is a historic astronomical observatory in Delhi, built by Sawai Jai Singh II in 1724. It's a significant site for understanding Indian science and astronomy, and also serves as a crucial location for protests and demonstrations, reflecting the democratic spirit of India. Read the history behind Jantar Mantar in India File podcast by Malayala Manorama Delhi Chief of Bureau Jomy Thomas.See omnystudio.com/listener for privacy information.
Wed, 29 Jul 2026 - 107 - സർക്കാരെന്ന ‘സൂപ്പർ ജഡ്ജി' | India file Podcast | Manorama Online Podcast
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് നിയമന കമ്മിഷൻ രൂപീകരണം സുപ്രീം കോടതി 2015ൽ തടഞ്ഞത്. എന്നാൽ, ജഡ്ജി നിയമനങ്ങളിൽ ഇപ്പോഴും സർക്കാർ ഇടപെടൽ ‘സജീവ’മാണ്. എങ്ങനെയാണ് കേന്ദ്രം ഈ ഇടപെടൽ നടത്തുന്നത്, അല്ലെങ്കിൽ തങ്ങള്ക്ക് താൽപര്യമുള്ള രീതിയിലായിരിക്കണം ജഡ്ജിമാരുടെ നിയമനം എന്ന് ഉറപ്പാക്കുന്നത്? മുൻ പട്ന, അലഹബാദ്, കേരള ഹൈക്കോടതി ജഡ്ജി നിയമനങ്ങൾ ഉൾപ്പെടെ വിലയിരുത്തി ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
In 2014, the Central Government sought to curb the judiciary's influence by establishing the National Judicial Appointments Commission (NJAC)- only for the Supreme Court to strike it down. Yet, the executive branch continues to exert significant sway over judicial appointments in both High Courts and the apex court. How is this still happening, and is the judiciary truly powerless to prevent it? Jomy Thomas, Malayala Manorama's Delhi Chief of Bureau, addresses these critical questions in his 'IndiaFile' podcast.See omnystudio.com/listener for privacy information.
Thu, 23 Jul 2026 - 106 - 'ഈ മഴയിൽ ആരൊക്കെ നനയും' | Manorama Online Podcast | India File
പാർലമെന്റിൽ അവതരിപ്പിക്കുന്ന ഭേദഗതികൾ എതിരില്ലാതെ പാസ്സാക്കാനാവുംവിധം വളരാനാണ് കഴിഞ്ഞ മൂന്നു മാസമായി ബിജെപി ശ്രമം. അതിന്റെ ഭാഗമായി പ്രതിപക്ഷകക്ഷികളെ പിളർത്താനുള്ള ശ്രമങ്ങളും ശക്തം. അതേസമയം, കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന് ഇത്രയേറെ വിഷയങ്ങൾ ഒരുമിച്ചുകിട്ടുന്ന സമ്മേളനം ഇതാദ്യമാണ്. ആ അവസരം മുതലെടുക്കാൻ അവർക്കാകുമോ? അതോ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും വിധം വായടപ്പിക്കുമോ കേന്ദ്രം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Parliament Monsoon Session to be a critical test for Indian democracy, as the Modi government faces a barrage of questions while systematically engineering splits within opposition parties to secure numbers for constitutional amendments. This analysis delves into the BJP's political maneuvers and questions the diminishing role and future relevance of the opposition in holding the government accountable - Malayala Manorama Delhi Chief of Bureau Jomy Thomas explains in 'India File' Podcast.
See omnystudio.com/listener for privacy information.
Wed, 15 Jul 2026 - 105 - തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File
അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും വളരുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ വെല്ലുവിളികളെന്ന് സമാധാനിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഇതിൽനിന്ന് എങ്ങനെ കരകയറാനാകുമെന്ന ആലോചനയിലാണ് പരിവാർ സംഘടനകൾ. യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയിലെ സംഭാവനക്കൊള്ളയുടെ അലയൊലികൾ എത്രത്തോളമുണ്ടെന്ന് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുന്നു.
The Ayodhya Temple Donation Controversy Hurt The BJP And Sangh Parivar, Shaking Devotee Trust. As Uttar Pradesh Elections Approach, CM Yogi Adityanath's Intervention Is Viewed As A Crucial Attempt To Control The Political Damage And Restore Public Faith. Malayala Manorama Delhi Chief of Bureau Jomy Thomas in India File Podcast Explains The Deep Impact Of The Ayodhya Temple Donation Controversy.See omnystudio.com/listener for privacy information.
Thu, 09 Jul 2026 - 104 - വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File
പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ അതിനെ പ്രതിപക്ഷത്തിന്റെ മരണാവസ്ഥ എന്നുതന്നെ പറയാം. പക്ഷേ, പ്രതിപക്ഷ മുന്നണിയുടെ ചരമ അറിയിപ്പു കൂടിയായ ആ കത്ത് ഇനിയും തയാറായിട്ടില്ല. മുന്നണിയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം കോൺഗ്രസിനല്ലേ? ‘വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ.
The INDIA alliance decided to vent their grievances in a letter to the Chief Justice. Bypassing the President smells like pure desperation- essentially a death knell for the opposition. Yet, that 'obituary' is still unwritten. Is Congress to blame for this mess? Jomy Thomas, Malayala Manorama's Delhi Chief of Bureau breaks it down in 'India File' Podcast.
See omnystudio.com/listener for privacy information.
Wed, 01 Jul 2026 - 103 - സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File
എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ്ടതല്ലേ? വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ.
Priyank Kharge's questions to the RSS challenge the organization's lack of registration, financial transparency, and undeclared assets. Malayala Manorama Delhi Chief of Bureau, Jomi Thomas explains the Sangh's defense in 'India File' Podcast
See omnystudio.com/listener for privacy information.
Tue, 23 Jun 2026 - 102 - പ്രധാൻ തോറ്റ പരീക്ഷ | India File | Podcast
രണ്ട് ദേശീയ പരീക്ഷകളിലുണ്ടായ പിഴവുകളുടെ ധാർമിക ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുത്തിട്ട് ഒരു മാസമാകുന്നു. അങ്ങനെ ഏറ്റെടുത്തുകഴിഞ്ഞാൽ അടുത്ത നടപടിയായി പ്രതീക്ഷിക്കാമായിരുന്നത് ഒന്നുകിൽ മന്ത്രി സ്വമേധയാ രാജി വയ്ക്കുക അല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തോട് രാജി വാങ്ങുക എന്നതാണ്. വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
See omnystudio.com/listener for privacy information.
Thu, 18 Jun 2026 - 101 - എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File
സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ പിളർത്തുകയെന്ന തന്ത്രം പഴഞ്ചനായിരിക്കുന്നു. ഭരിക്കാൻ ആവശ്യത്തിലേറെ സീറ്റുള്ളപ്പോഴും, മറ്റു പല ലക്ഷ്യങ്ങൾക്കുംവേണ്ടി പ്രതിപക്ഷകക്ഷികളെ പിളർത്തുന്നതാണ് പുതിയ ഫാഷൻ. ഇതുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്തെന്നു വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Bjp's Evolving Strategy Of Weakening The Opposition By Splitting Parties Is A New Tactic, Even When They Possess A Majority. 'India File' Podcast Analysis Explores Whether This Approach Of "Reducing Distance" With Opposition Parties, Rather Than Direct
See omnystudio.com/listener for privacy information.
Tue, 09 Jun 2026 - 100 - കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File
ബംഗാളിലെ വലിയ പരാജയം സിപിഎമ്മിന്റെ പതനത്തെയാണു സൂചിപ്പിച്ചത്, അവിടെയിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പാർട്ടി. കേരളത്തിലെ പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്താനാണ് സിപിഎം തീരുമാനം. പക്ഷേ, ആര് ആരെ തിരുത്തുമെന്നതാണ് ചോദ്യം. ഒപ്പം മറ്റൊന്നു കൂടിയുണ്ട്; സിപിഎമ്മിന്റെ പതനങ്ങളിലെല്ലാം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലിരിക്കുന്നവർ വഹിച്ചിരുന്ന പങ്ക് എത്ര വലുതായിരുന്നു? വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
CPM internal politics are dissected, revealing persistent factionalism, a lack of open debate, and the marginalization of key states like West Bengal, tracing these issues back to the era of P. Sundarayya. The article further explores leadership contests, recent electoral setbacks, and the CPI's unusual call for Left unity, questioning the CPM's potential response. - Malayala Manorama Delhi Chief of Bureau Jomy Thomas speaks in India File Podcast.
See omnystudio.com/listener for privacy information.
Tue, 02 Jun 2026 - 99 - വിധിയുടെ കാറ്റും ജനത്തിന്റെ വിധിയും | Manorama Online Podcast | India File
ആരാധനാസ്ഥലങ്ങളെക്കുറിച്ചുള്ള തർക്കത്തിൽ രാഷ്ട്രീയം കലർത്തുമ്പോൾ അവഗണിക്കപ്പെടുന്നതാര്? കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്, ഭോജ്ശാല – കമാൽ മൗല മസ്ജിദ് കേസിൽ നൽകിയ വിധിയുടെ പശ്ചാത്തലത്തിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡല്ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് പോഡ്കാസ്റ്റിൽ.
The Bhojshala-Kamal Maula Masjid dispute in Madhya Pradesh highlights how judicial decisions, influenced by precedents like the Ayodhya case. India File Podcast.See omnystudio.com/listener for privacy information.
Tue, 26 May 2026 - 98 - നല്ലവാക്ക് അറിയാത്ത കോണ്ഗ്രസ് | India file | Manorama Online PodcastSun, 17 May 2026
- 97 - പഞ്ചാബ് പാടത്ത് വിളയുന്നത് | India file Podcast | Manorama Online Podcast
2027 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ സിഖ് മത കാർഡ് ഇറക്കി കളി തുടങ്ങിയിരിക്കുകയാണ് ഭരണകക്ഷിയായ എഎപി. അതിനെ ബിജെപിയും മറ്റു കക്ഷികളും എങ്ങനെ മറികടക്കും? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു.
Punjab Blasphemy Law Politics shapes the electoral narrative as AAP leverages religious sentiment to consolidate Sikh votes ahead of the 2027 elections. The opposition faces the challenge of countering this strategy while balancing constitutional concerns and political relevance- Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.
See omnystudio.com/listener for privacy information.
Wed, 29 Apr 2026 - 96 - ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast
ഹരിവംശ് നാരായൺ സിങ്ങിനെ നോമിനേറ്റ് ചെയ്ത് രാജ്യസഭയിൽ എത്തിച്ച് അതിന്റെ ഉപാധ്യക്ഷനാക്കിയിരിക്കുകയാണ് ബിജെപി. രണ്ടു തവണ ജെഡിയു ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയ വ്യക്തിയാണ് ഹരിവംശ്. അദ്ദേഹത്തെ ഏറ്റെടുത്ത് നോമിനേറ്റ് ചെയ്ത് ഉപാധ്യക്ഷനാക്കുന്നതിനു പിന്നിലെ രാഷ്ട്രീയക്കളി എന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
The BJP has nominated Harivansh Narayan Singh and brought him to the Rajya Sabha, making him its Deputy Chairman. Harivansh is a person who has reached the Rajya Sabha twice on a JDU ticket. What could be the political game behind taking him in, nominating him, and making him the Deputy Chairman? Listen to India File podcast.
See omnystudio.com/listener for privacy information.
Tue, 21 Apr 2026 - 95 - സഹകരണസംഘത്തിന്റെ സഹായ പദ്ധതി
എസ്ഐആർ സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ള ആശങ്കകൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അവഗണിക്കുന്നു. വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ ഭാവിയെന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് അവതരിപ്പിക്കുന്ന ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
In this episode of India File, Jomy Thomas examines the growing concerns surrounding the SIR process and its potential impact on electoral integrity. As opposition parties raise alarm over voter exclusions, the discussion delves into the implications for democracy and the uncertain future faced by those removed from voter rolls. A sharp and insightful analysis from the national capital.
See omnystudio.com/listener for privacy information.
Wed, 15 Apr 2026 - 94 - ആശയം വിട്ടൊരു കളിയില്ല | India file Podcast | Manorama Online Podcast
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി അസമയത്തു കൊണ്ടുവന്നതാണെന്ന ആക്ഷേപം ബിജെപിക്കാർക്കുതന്നെയുണ്ട്. ആശയപരമായ സ്വാധീനമുള്ള ബിൽ ഉചിതസമയത്ത് വീണ്ടും കൊണ്ടുവരുമെന്നു കരുതണം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
FCRA amendment India debate highlights the political clash over foreign funding regulations and NGO oversight. Political Clash Over Foreign Funding LawsListen to India File podcast.
See omnystudio.com/listener for privacy information.
Tue, 07 Apr 2026 - 93 - സ്ത്രീകളെക്കുറിച്ചുള്ള വേവലാതി | India file Podcast | Manorama Online Podcast
ലോക്സഭയിലെയും നിയമസഭകളിലെയും വനിതാസംവരണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. സർക്കാരിനു പെട്ടെന്ന് ഇങ്ങനെയൊരു ഉൾവിളിയുണ്ടായതിനു പിന്നിലെന്ത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Women Reservation Bill India is gaining urgency as the government considers advancing the implementation of reservation for women in Parliament and state assemblies. The move raises political and constitutional questions around census linkage, seat expansion, and electoral strategy ahead of 2029. India File podcast.See omnystudio.com/listener for privacy information.
Wed, 01 Apr 2026 - 92 - ഭരണം പഠിപ്പിക്കുന്ന ജഡ്ജി| India file Podcast | Manorama Online Podcast
അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Justice Atul Sreedharan of the Allahabad High Court is demonstrating how to confront the politics of intolerance through the judiciary. Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.
See omnystudio.com/listener for privacy information.
Wed, 25 Mar 2026 - 91 - തെറിക്കുന്ന തൊപ്പി, ഉറയ്ക്കുന്ന തൊപ്പി | India file Podcast | Manorama Online Podcast
ആനന്ദബോസല്ല, ആർ.എൻ. രവിയാണ് ഇപ്പോൾ ബംഗാളിൽ വേണ്ടതെന്ന് അമിത് ഷായ്ക്കു തോന്നുന്നെങ്കിൽ അതിൽ തിരഞ്ഞെടുപ്പുകാലത്തിനപ്പുറം നീളുന്ന ദൂരക്കാഴ്ചയുണ്ട്. എന്നാൽ സമീപകാലത്തെ രണ്ടു നിർബന്ധിത രാജികളും രണ്ടു വിചാരണ പ്രമേയങ്ങളും കേന്ദ്രത്തിലെ നല്ല ഭരണത്തിന്റെ സൂചനയല്ല. രാജ്യത്തെ ഭരണസംവിധാനത്തിന്റെ നാല് ഉന്നതസ്ഥാനത്തിരിക്കുന്നവർക്കാണ് ഈ അവസ്ഥ! ഇതിനു പിന്നിലെന്താണ്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
CV Ananda Bose's resignation as Bengal Governor, metaphorically described as 'Bose's hat gone' or even 'hat knocked off' due to a forced resignation, has ignited political discourse. This event draws parallels with other high-profile resignation and parallels with Jagdeep Dhankhar, raising questions about the integrity and political undercurrents within India's constitutional framework. Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.
See omnystudio.com/listener for privacy information.
Thu, 19 Mar 2026 - 90 - അശുദ്ധമാകുന്ന അവാർഡ് | India File | Sahitya Akademi Award | Epi 48
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് പട്ടിക കേന്ദ്ര സാംസ്കാരിക മന്ത്രാലയം തട്ടിക്കൊണ്ടുപോയിട്ട് രണ്ടരമാസം. അക്കാദമി അതിന്റെ സ്വതന്ത്ര സംവിധാനത്തിലൂടെ തയാറാക്കിയ അവാർഡ് പട്ടിക എന്തിനായിരിക്കും കേന്ദ്രം ഇത്രയും നാൾ പിടിച്ചുവച്ചത്? പുതിയൊരു കുങ്കുമ സാഹിത്യചേരിയുടെ നിർമാണമടക്കം സർക്കാരിനു ലക്ഷ്യം പലതാകാം. വിശദമാക്കുകയാണ് മലയാള മനോരമ ഡല്ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Why is the Centre holding back the award list prepared by the Sahitya Akademi? The delay has triggered debates over institutional autonomy and cultural politics. In this episode of India File, Delhi Chief of Bureau Jomy Thomas analyzes the reasons behind the unusual hold-up, the possible political calculations, and what it could mean for India’s literary and cultural institutions.
See omnystudio.com/listener for privacy information.
Sat, 14 Mar 2026 - 89 - പാഠപുസ്തകങ്ങൾ ഹാജർ | India file Podcast | Manorama Online Podcast
പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല പഠനത്തിനുള്ള വിവരശേഖരണം; നിർമിത ബുദ്ധിയുടെ ഈ കാലത്ത് പ്രത്യേകിച്ച്. പാഠപുസ്തകത്തിൽ പറയാത്തതൊക്കെ കുട്ടികളിൽനിന്നു മറഞ്ഞിരിക്കുമെന്ന തോന്നൽ ഫലിക്കാത്ത കാലമാണിന്ന്. ജുഡീഷ്യറിയുടെ അഴിമതിയെക്കുറിച്ചു പരാമർശമുള്ള പാഠപുസ്തകം നിരോധിച്ച സുപ്രീം കോടതി പക്ഷേ, മുൻപ് പാഠപുസ്തക ഭാഗങ്ങൾ വിവാദമായപ്പോൾ ഇടപെട്ടിരുന്നില്ല. ഇതൊരവസരമാണ്; പാഠപുസ്തകം തയാറാക്കൽ നേരാംവണ്ണമാക്കാൻ ഇടപെടാനുള്ള അവസരം.വായിക്കാം മലയാള മനോരമ ഡല്ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ വിലയിരുത്തൽ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Judiciary corruption in textbooks is a critical issue highlighted by the Supreme Court's ban on an NCERT social science textbook. This incident presents an opportunity to re-evaluate and ensure proper textbook preparation that promotes knowledge and critical thinking without biase- Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.
See omnystudio.com/listener for privacy information.
Wed, 04 Mar 2026 - 88 - രാഷ്ട്രീയ ഭക്ഷണത്തിന്റെ അരുചി | India file Podcast | Manorama Online Podcast
വിദ്വേഷത്തിനു മുന്നിൽ വാതിൽ കൊട്ടിയടച്ചൊരു ഗ്രാമം. വിദ്വേഷത്തിനു വളരാൻ ആവോളം വളമിട്ട് ഒരു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. ഒരേ കാലത്തെ രണ്ടുതരം കാഴ്ചകൾ.എന്തു തൊഴിൽ ചെയ്യണം, എന്തു ഭക്ഷണം കഴിക്കണം എന്ന മൗലികാവകാശത്തിൽ വരെ രാഷ്ട്രീയക്കാർ ഇടപെടുകയാണോ? മലയാള മനോരമ ഡല്ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിലയിരുത്തുന്നു ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Meat Politics in India: A village that slammed its doors shut in the face of hatred. On the other hand, a state government and a district administration that provided ample fertilizer for that same hatred to grow. Two different spectacles of the same era. Are politicians now intervening even in fundamental rights, such as what profession one should practice or what food one should consume? Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.
See omnystudio.com/listener for privacy information.
Wed, 25 Feb 2026 - 87 - ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast
അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
When a neighboring country calls for war and takes up a position on the border, what instruction should the political leadership give to the army? Why is the central government not denying the revelation made by former Army Chief General Manoj Mukund Naravane in his autobiography about the directive he received? Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.
See omnystudio.com/listener for privacy information.
Tue, 17 Feb 2026 - 86 - സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! | India file Podcast |
സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വിളിക്കുമെന്ന ചോദ്യവുമുണ്ട് മുന്നിൽ. ഈ വിഷയം വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
The Bharat Ratna Controversy Deepens with the RSS Demanding the Award for V.D. Savarkar, which Contrasts Sharply with the Unresolved Issues Surrounding an Honor for Subhas Chandra Bose. - Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast
See omnystudio.com/listener for privacy information.
Tue, 10 Feb 2026 - 85 - നിവേദ്യമാകുമോ നിധിൻ? | India File Podcast
ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
The Youngest Boss: Why PM Modi's Appointment of Nitin Nabin as BJP President is a Masterstroke of Generational Shift? Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.See omnystudio.com/listener for privacy information.
Wed, 04 Feb 2026 - 84 - ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast
സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്ട് കീഴടങ്ങുന്നു? വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
The Surrender Of Maoists In India Shows That Armed Revolution Has Failed, As Their Leaders Admit They Could Not Adapt To Changing Times. The CPI(M)’S Struggles Also Reflect This Decline Forcing The Party To Renew Its Pledge To Serve The People. The 'India File' Podcast Analyses The These Situations In Detail.
See omnystudio.com/listener for privacy information.
Tue, 20 Jan 2026 - 83 - മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast
കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭകരുടെ വാദം. വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
A Medical College In Kashmir Denied Admission To Minority Students, Sparking Controversy Over Religious Discrimination And Denial Of Education Rights, Raising Questions About Political Motives Behind The Decision. Explore India File Podcast Analysis On The Situation There.
See omnystudio.com/listener for privacy information.
Tue, 13 Jan 2026 - 82 - പുതിയൊരു ചേരി നിർമാണം | India File Podcast
പുതിയ ബിജെപിയെ നേരിടാൻ പഴയ കോൺഗ്രസ് പോരെന്ന് തിരിച്ചറിഞ്ഞ് മാറ്റമുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം; തിരഞ്ഞെടുപ്പു ജയം മാത്രം ലക്ഷ്യമിടാതെ കോൺഗ്രസിൽ മികച്ചൊരു സംഘടനാ സംവിധാനമുണ്ടാക്കാനാണ് നീക്കം. എന്നാൽ, പഴയപടി മതിയെന്ന ചിന്തയുള്ളവരും പാർട്ടിയിലുണ്ട്. അവരുടെ മനസ്സിൽ രാഹുലിനു പകരം പ്രിയങ്കയാണ്. എന്തുകൊണ്ടാണ് അവർ അത്തരമൊരു വാദം ഉയർത്തുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
The Leadership Dilemma: From Rahul Gandhi to Priyanka, Why the demand for a leadership overhaul is gaining momentum within the Congress ranks. From internal factionalism to Rahul Gandhi's aggressive organizational reforms, Jomy Thomas provides an exclusive deep-dive into the party's future trajectory in his 'India File' podcast.
See omnystudio.com/listener for privacy information.
Wed, 07 Jan 2026 - 81 - രണ്ടുതരം പ്രചോദനങ്ങൾ | India File Podcast
‘പ്രചോദനസ്ഥലം’ എന്നു പേരിട്ട് 3 ബിജെപി നേതാക്കളുടെ പ്രതിമ യുപിയിൽ നിർമിക്കാൻ ആലോചിക്കുന്ന സമയത്താണ് ഉന്നാവിലെ പെൺകുട്ടി ഒരു ബിജെപി നേതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്. വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് 2015ൽ നടന്ന ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ യുപി സർക്കാർ തീരുമാനിച്ചത് ഏതാനും മാസം മുൻപാണ്. ഒരു ഭാഗത്ത് അധികാരം ദുർവിനിയോഗം ചെയ്യപ്പെടുമ്പോൾ മറുവശത്ത് ചിലർ അധികാരത്തോടുള്ള സമരത്തിലാണ്. ഈ സവിശേഷകാലത്ത് എന്തുകൊണ്ടാണ് ആ സമരങ്ങൾക്ക് പ്രസക്തിയേറുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
At a time when there were plans in UP to build statues of 3 BJP leaders at a site named 'Preranasthal' (Place of Inspiration), the girl from Unnao was raped by a BJP leader. It was just a few months ago that the UP government decided to withdraw the case against the accused in the 2015 mob lynching for allegedly storing beef at home. While power is being misused on one side, on the other, some are in a struggle against authority. Why are these struggles gaining more relevance in these unique times? Jomy Thomas, the Delhi Bureau Chief of Malayala Manorama, explains in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 31 Dec 2025 - 80 - തിടുക്കത്തിൽ ഒരു ശാന്തി | India File Podcast
നെഹ്റു മുതലിങ്ങോട്ട് എല്ലാ പ്രധാനമന്ത്രിമാരും ആണവോർജ ഗവേഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചു മനസ്സിലാക്കി അതിൽ പ്രകടമായ താൽപര്യമെടുത്തവരാണ്. പക്ഷേ, ഇപ്പോൾ ‘ശാന്തി’ എന്നു ചുരുക്കപ്പേരിട്ട് കേന്ദ്രം കൊണ്ടുവന്ന ആണവബില്ലിന്റെ ചർച്ചയിൽ അസാന്നിധ്യത്താൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വികസിതഭാരത ലക്ഷ്യത്തിൽ ആണവവിഷയമൊക്കെ ഇങ്ങനെ കൈകാര്യം ചെയ്താൽ മതിയോ? അന്വേഷിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
As the President grants assent to the SHANTI Bill, a key question arises: why did Prime Minister Narendra Modi abstain from the discussions? Is this how India’s former Prime Ministers approached matters of nuclear energy? In his latest 'India File' Podcast, Malayala Manorama Delhi Chief of Bureau Jomy Thomas provides a historical perspective, tracing the leadership's role in nuclear policy from the era of Jawaharlal Nehru to the present.
See omnystudio.com/listener for privacy information.
Wed, 24 Dec 2025 - 79 - നോ യുവർ ഓണർ | India File Podcast | Manorama Online Podcast
ഒരുവശത്ത് സർക്കാർ സംരക്ഷണം, മറുവശത്ത് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണഭീഷണി. സവിശേഷ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിൽ ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങൾ കടന്നുപോകുന്നത്. അതിനിടെ രണ്ട് ഹൈക്കോടതികളിലായുള്ള നാല് ജഡ്ജിമാരുടെ പേരും ചർച്ചകളിൽ നിറയുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു ചർച്ച രാജ്യത്ത് ശക്തമാകുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Judicial Controversies are increasingly Visible in Indian Judiciary- Jomy Thomas Explain in 'India File' Column. This is analyzed by the Delhi Chief of Bureau of Malayala Manorama in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 17 Dec 2025 - 78 - വന്ദേമാതരം കൊണ്ടൊരു 'വാം അപ്' | India File Podcast | Manorama Online Podcast
തങ്ങളുടെ ദേശീയതയുടെ ചേരുവകളുള്ള ചരിത്രം നിർമിച്ച് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമാകാൻ എല്ലാ കാലത്തു ബിജെപി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വന്ദേമാതര ചർച്ചയിലൂടെ മറ്റൊരു ചരിത്രനിർമാണത്തിനാണ് ബിജെപി ശ്രമം. ദേശീയഗീതത്തെ പുതിയൊരു വിഭജനവിഷയമാക്കുന്നു. ചരിത്രനിർമാണത്തിന്റെ ഭാഗമായി വന്ദേഭാരതം എഴുതിയതിന് ഇതുവരെ നൽകാത്ത തീയതിയും ബിജെപി സൃഷ്ടിച്ചു. വരാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ഈ ‘പുതിയ നിർമിതി’യെ കൂട്ടിവായിക്കേണ്ടതുണ്ടോ? വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Why is the BJP raising the Vande Mataram debate? Does it have any relation to the upcoming Bengal elections? This is analyzed by the Delhi Chief of Bureau of Malayala Manorama in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 10 Dec 2025 - 77 - പെൺവോട്ടിന്റെ വില എത്ര? | India File Podcast | Manorama Online Podcast
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ത്രീകൾക്കായി പദ്ധതികൾ പ്രഖ്യാപിക്കാൻ പാർട്ടികൾ മത്സരിക്കുന്ന കാഴ്ചയാണ് നമ്മുടെ രാജ്യത്ത്. സ്ത്രീകളുടെ വോട്ടവകാശത്തിന് ഇങ്ങനെ വിലയിടുമ്പോൾ ജനാധിപത്യത്തിന്റെ വിലയിടിയുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് സ്ത്രീകൾക്കു നൽകുന്ന സൗജന്യങ്ങൾ വിവിധ പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ? കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണപക്ഷം ഈ അവസരം എങ്ങനെയാണ് മുതലെടുക്കുന്നത്? വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
In our country, it is a common sight to see parties competing to announce schemes for women as elections approach. When a price is put on women's right to vote like this, the value of democracy is diminished. Do the freebies given to women during election time influence the votes that various parties receive? How do the ruling parties at the Centre and in various states capitalize on this opportunity? This is analyzed in the ‘India File’ podcast. Jomy Thomas, Malayala Manorama's Delhi Chief of Bureau, is elaborating on this.
See omnystudio.com/listener for privacy information.
Thu, 04 Dec 2025 - 76 - നാലു കോഡുകളുമായി നാലാം വഴിയേ | | India File Podcast | Manorama Online Podcast
കേന്ദ്ര സർക്കാർ 4 ലേബർ കോഡുകൾ കൊണ്ടു വന്നിരിക്കുന്നു. തൊഴിൽ നിയമങ്ങളെ കാലത്തിനൊത്ത് മാറ്റിയെഴുതുകയാണ് ആ ലേബർ കോഡുകളിലൂടെയെന്നാണ് കേന്ദ്ര സർക്കാർ വാദം. പക്ഷേ, സ്വന്തം പക്ഷത്തെ ബിഎംഎസ് തന്നെ അതിലെ രണ്ട് കോഡുകളെ എതിർക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. കേന്ദ്രം ആരുടെ നയമാണ് നടപ്പാക്കുന്നത്? സ്വതന്ത്ര ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ ചരിത്രവുമായി ചേർന്നുനിന്ന് വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
India's Labour Code: Uncover the historical perspectives of Nehru and Ambedkar on workers' rights and Why it is Face Opposition.This is being analyzed in detail in the 'India File' podcast. Jomy Thomas, Malayala Manorama's Delhi Chief of Bureau, is elaborating on this.
See omnystudio.com/listener for privacy information.
Sat, 29 Nov 2025 - 75 - മോദി കാണുന്ന കോൺഗ്രസ് | India File Podcast | Manorama Online Podcast
കോൺഗ്രസിനെ ഇനിയും എഴുതിത്തള്ളാൻ മോദി തയാറാകുന്നില്ല. കോൺഗ്രസ് ആശയങ്ങളുടെ നഷ്ടപ്പെടാത്ത പ്രസക്തിതന്നെ പ്രധാന കാരണം. പക്ഷേ, അതിനൊത്തുയരാൻ കോൺഗ്രസിനു സാധിക്കുന്നില്ല. അതിനും കാരണങ്ങൾ ഏറെയാണ്. വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Modi is still not ready to write off the Congress. The main reason for this is the undiminished relevance of Congress's ideologies. However, Congress is unable to rise to that level. There are many reasons for this too. This is being analyzed in detail in the 'India File' podcast. Jomy Thomas, Malayala Manorama's Delhi Chief of Bureau, is elaborating on this.See omnystudio.com/listener for privacy information.
Wed, 19 Nov 2025 - 74 - ഇരുട്ടിൽ തുടരുന്നതിൽ എന്തു കാര്യം? | India File | EPi 32
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുമോഷണ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കേട്ട ഭാവം പോലും നടിക്കുന്നില്ല. ഉയരുന്ന ചോദ്യം ഇതാണ്– എന്തുകൊണ്ട് ഈ തെളിവുകളുമായി രാഹുൽ കോടതിയിൽ പോകുന്നില്ല. അതിനു കൃത്യമായ ചില കാരണങ്ങളുണ്ട്. അവയെന്താണ്? തിരഞ്ഞെടുപ്പു കമ്മിഷന് ഇക്കാര്യത്തിൽ എന്തെങ്കിലും ആശങ്കയുണ്ടോ? വോട്ടുമോഷണ വിവാദത്തിന്റെ പശ്ചാത്തലവും രാഷ്ട്രീയ സാഹചര്യങ്ങളും വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Rahul Gandhi’s allegation of large-scale vote theft has stirred a major political debate — but why is the Election Commission staying silent? And why hasn’t Rahul taken his claims to court despite claiming to have evidence? In this episode of India File, Manorama Delhi Chief of Bureau Jomy Thomas analyzes the political backdrop, the Election Commission’s stance, and the deeper implications of the vote theft controversy.
See omnystudio.com/listener for privacy information.
Wed, 12 Nov 2025 - 73 - ഹിമന്തയുടെ ‘നെല്ലി’ പ്രയോഗം | India File Podcast | Manorama Online Podcast
ഗായകന് സുബീൻ ഗാർഗിന്റെ മരണത്തോടെ കലങ്ങിമറിഞ്ഞ അസമിലെ രാഷ്ട്രീയസ്ഥിതി തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘രഹസ്യായുധം’ പുറത്തെടുക്കുന്നു: 1983ലെ നെല്ലി കൂട്ടക്കൊലയുടെ റിപ്പോർട്ട്. മൂവായിരത്തിലധികം പേരുടെ ജീവനെടുത്ത നെല്ലി കൂട്ടക്കൊല സംബന്ധിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ പുറത്തുവിടുന്നതിനെ ചൊല്ലി പല കോണുകളിൽ ചർച്ചയുയരുന്നുണ്ട്. അത് ഹിമന്തയുടെ ഗീബൽസീയൻ തന്ത്രമാണെന്ന് കരുതുന്നവരുമുണ്ട്. പുറത്തുവരാനിരിക്കുന്ന ആ റിപ്പോർട്ട് ആരെയൊക്കെ മുറിവേൽപിക്കും? കോണ്ഗ്രസ് ആ റിപ്പോർട്ടിനെ ഭയക്കേണ്ടതുണ്ടോ? ഉത്തരം തേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Himanta Biswa Sarma is Strategically Leveraging the Nellie Massacre Report to Influence Assam's Political Landscape. - Malayala Manorama Delhi Chief of Bureau Jomi Thomas Explains in his 'India File' Podcast
See omnystudio.com/listener for privacy information.
Wed, 05 Nov 2025 - 72 - ആശയം വച്ചുള്ള കീഴടങ്ങൽ | India File Podcast | Manorama Online Podcast
വർഗീയതയ്ക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കും എതിരെയുള്ള ശക്തമായ കമ്യൂണിസ്റ്റ് നിലപാടാണോ, അതോ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന മോദി സർക്കാരിന്റെ പണമാണോ വലുത്? രണ്ടാമത്തേതാണ് വലുതെന്നാണ് ‘പിഎം ശ്രീ’ പദ്ധതിയിൽ ഒപ്പുവച്ചുകൊണ്ട് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. അതിനെ സിപിഐ ചോദ്യം ചെയ്യുന്നു. ഇടതുബദൽ പരാജയപ്പെടുത്താൻ സിപിഎംതന്നെ മുന്നിട്ടിറങ്ങുന്നു എന്ന വിമർശനവും ഉയരുന്നു. ആശയങ്ങള് അടിയറവയ്ക്കുന്നത് ഇങ്ങനെ തുടർന്നാൽ പാർട്ടി എവിടെയെത്തി നിൽക്കും? ഉത്തരം തേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Is the CPM Capitulating to the BJP in terms of Ideologies? Jomi Thomas, Malayala Manorama's Delhi Chief of Bureau, Seeks Answers in his Podcast, 'India File,' in the Context of the Party's Decision to Sign up for the PM SHRI Scheme.
See omnystudio.com/listener for privacy information.
Wed, 29 Oct 2025 - 71 - കോച്ചിന്റെ ടീം കളിക്കിറങ്ങുമ്പോൾ | India File Podcast | Manorama Online Podcast
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്വന്തം പാർട്ടിയും ബിഹാറിൽ കളത്തിലുണ്ട്. ഒന്നുകിൽ 150നു മുകളിൽ അല്ലെങ്കിൽ പത്തിൽ താഴെ സീറ്റാണ് പ്രശാന്ത് പ്രവചിക്കുന്നത്. എന്തുകൊണ്ടാണ് തന്റെ പാർട്ടിയുടെ ഭാവിയെന്താകും എന്നുപോലും കൃത്യമായി പ്രശാന്തിനു പറയാൻ സാധിക്കാത്തത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Even Election Strategist Prashant Kishor is unable to predict a clear majority for his Jan Suraaj Party in Bihar and Why? Jomy Thomas explores in his 'India File' podcast.
See omnystudio.com/listener for privacy information.
Wed, 22 Oct 2025 - 70 - മരുന്നില്ലാതെ പ്രഹസനം, ആവർത്തിക്കുന്ന ദുരന്തങ്ങൾ | India File Podcast | Manorama Online Podcast
രാജ്യത്ത് 11 വർഷത്തിനിടെ വ്യാജമരുന്നു കഴിച്ച് ആരും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം. ഇത്തരത്തിൽ, വസ്തുതകളെ നിഷേധിക്കുകയെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി തന്നെയാണ് മധ്യപ്രദേശിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണം. വ്യാജമരുന്നു ദുരന്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് നമ്മുടെ നേതൃത്വം പാഠംപഠിക്കാത്തത്? വ്യാജവാഗ്ദാനങ്ങൾ നൽകി എന്തിനാണ് അവരിങ്ങനെ നമ്മളെ കബളിപ്പിക്കുന്നത്? വ്യാജമരുന്നുകൾക്കു പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Cough Syrups Deaths Due to DiethyleneGlycol Poisoning : India File Column Discussing Government Response and Accountability in the Wake of Child Deaths. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.See omnystudio.com/listener for privacy information.
Wed, 15 Oct 2025 - 69 - വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast
ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
How Central Policies Impact Democracy And Federalism In India: Central government's legislative and administrative actions in regions like Ladakh, Manipur, and Jammu and Kashmir appear to prioritise 'rule under the cover of law' over genuine democratic principles. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.
See omnystudio.com/listener for privacy information.
Wed, 08 Oct 2025 - 68 - പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast
തിരുനെൽവേലിയിൽ കരുണാനിധിയുടെ പ്രതിമയ്ക്ക് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും അനുമതി നിഷേധിച്ചിരിക്കുന്നു. നർമദയിലെ പട്ടേൽ പ്രതിമയ്ക്കു പക്ഷേ, ആ തടസ്സമുണ്ടായില്ല. പട്ടേലിന്റെ പ്രതിമ വേണമെന്നു മോദിക്കു തോന്നി, അത്തരമൊരു തോന്നൽ സ്റ്റാലിൻ സർക്കാരിനുമുണ്ടായി. കോടതിയിൽ മോദിയുടെ തോന്നൽ ശരിയും സ്റ്റാലിന്റേതു തെറ്റുമാകുന്നതെങ്ങനെയാണ്? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Public Funds and Political Statues: A Matter of Debate. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.
See omnystudio.com/listener for privacy information.
Fri, 03 Oct 2025 - 67 - യച്ചൂരിയെ മറക്കാനുള്ള തിടുക്കം
കമ്യൂണിസ്റ്റുകാരുടെ പഴയ നിലപാടുകളിൽ ചിലതു തികച്ചും തെറ്റായിരുന്നുവെന്നും അതിന്റെയൊക്കെ സ്വാധീനം ഇപ്പോഴുമുണ്ടെന്നുമാണ് പാർട്ടിയംഗമായ ചരിത്രകാരൻ ഇർഫാൻ ഹബീബ് കഴിഞ്ഞ ദിവസം സിപിഎമ്മിനെ ഓർമിപ്പിച്ചത്. ആ തെറ്റായ സ്വാധീനം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ എങ്ങനെ അനുസ്മരിക്കണം എന്നതിൽപോലുമുണ്ടോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Historian and CPM member Irfan Habib recently reminded the party that some of the old positions of communists were completely wrong and their influence is still visible today. Is that influence also affecting the way former General Secretary Sitaram Yechury should be remembered? Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.
See omnystudio.com/listener for privacy information.
Wed, 24 Sep 2025 - 66 - രാജിയാകാത്ത രഹസ്യങ്ങൾ | India File | Manorama Online Podcast
പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ
Jagdeep Dhankhar's Resignation: What are the reasons behind Jagdeep Dhankhar's resignation as Vice President? While health concerns were cited, speculation persists about other underlying political motivations - India File Podcast
See omnystudio.com/listener for privacy information.
Wed, 17 Sep 2025 - 65 - കുടുംബയോഗം കലങ്ങിയാൽ | Manorama Podcast | India File
തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
BRS Family Conflict: K. Kavitha's Suspension and TRS's Political Future- India File Podcast
See omnystudio.com/listener for privacy information.
Wed, 10 Sep 2025 - 64 - കാവൽക്കാർക്ക് ആര് കാവൽ? India File | Podcast
ജസ്റ്റിസ് പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനെ എതിർത്ത് കൊളീജിയാംഗം ജസ്റ്റിസ് ബി.വി.നാഗരത്ന വിയോജനക്കുറിപ്പെഴുതിയെന്ന റിപ്പോർട്ടുകളിന്മേലുള്ള ചർച്ച മുറുകുന്നതിനിടെയാണ് ‘ഇൻകംപ്ലീറ്റ് ജസ്റ്റിസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അതിൽ മുൻ ജഡ്ജിമാരും കൊളീജിയം അംഗങ്ങളുമെല്ലാം ഉൾപ്പെടെ എഴുതിയ ലേഖനങ്ങളിൽനിന്ന് ഒരു ചോദ്യം ഉയര്ന്നു വരുന്നു. സുപ്രീംകോടതി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ ശക്തമായോ? കാവലാളുകൾക്ക് ആരു കാവൽ നിൽക്കും? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
The latest India File podcast explores the growing debate over judicial appointments in India. Triggered by reports of Justice B.V. Nagarathna's dissent note opposing the elevation of Justice Pancholi to the Supreme Court, and the release of the book Incomplete Justice, the episode delves into questions about government influence in judicial appointments and the need for accountability within the system. Delhi Chief of Bureau Jomy Thomas analyses the complexities and implications of this ongoing issue.
See omnystudio.com/listener for privacy information.
Wed, 03 Sep 2025 - 63 - മരുന്ന് പോലൊരു ബിൽ | India File | Manorama Online Podcast
30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Explore the controversial bill enabling ministerial disqualification after 30 days in custody. Despite PM Modi's promise of political purity, 19 current ministers face serious criminal cases, raising concerns about the law's weaponization against opposition parties by agencies like ED.
See omnystudio.com/listener for privacy information.
Wed, 27 Aug 2025 - 62 - 'നിഴൽ മാറും കാലം' | India File | Manorama Online Podcast
ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും മാറിയ പ്രതിപക്ഷത്തെയും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Transformation of Rahul Gandhi: Rahul Gandhi's role as the Opposition Leader has evolved, impacting both the ruling party and the opposition. His persistence on issues like caste census and GST reforms has led to significant policy shifts. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcastSee omnystudio.com/listener for privacy information.
Wed, 20 Aug 2025 - 61 - കശ്മീരിലെ പുസ്തകപ്പേടി | India File | Manorama Online Podcast
ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനെന്ന പേരിൽ 25 പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് ലഫ്. ഗവർണർ. ഭീകരവാദികളെ പിടികൂടിയും ആയുധങ്ങൾ പിടിച്ചെടുത്തും പരിചയമുള്ള പൊലീസിപ്പോൾ പുസ്തകക്കടകളിൽ കയറി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമുള്ള ഈ നടപടിയിലൂടെ വരുന്നതാണോ സമാധാനം? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Lieutenant Governor of Jammu and Kashmir Manoj Sinha's Censorship and Biblioclasm: Examining Book Destruction - India File Column Explains. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast
See omnystudio.com/listener for privacy information.
Wed, 13 Aug 2025 - 60 - അധികാരമധുരം അക്രമകയ്പ് | India File | Manorama Online Podcast
വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായാണ് തന്റെ പ്രവർത്തനങ്ങളെന്നാണ് പ്രധാനമന്ത്രി പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളത്. പക്ഷേ ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ സംഘപരിവാറിലെ ചില സംഘടനകൾക്ക് എത്രത്തോളം കഴിയുന്നുണ്ട്? ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളും ആദിവാസി യുവാവും നേരിട്ട ആക്രമണത്തിനു പിന്നാലെ ബജ്റങ്ദൾ വീണ്ടും വിവാദകേന്ദ്രമാകുമ്പോൾ ഒരു വിശകലനം. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Beyond the Speeches Modi's Calls for Tolerance and Religious Harmony Being Ignored. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast
See omnystudio.com/listener for privacy information.
Wed, 06 Aug 2025 - 59 - നിശബ്ദരേ, ഇതിലേ ഇതിലേ | India File | Manorama Online Podcast
സർക്കാരുമായി ഉടക്കിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് എന്നതിന് ഏറ്റവും നല്ല തെളിവു നൽകിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. ധൻകറുടെ 40 വർഷത്തിലേറെ നീണ്ട പൊതുജീവിതത്തെ വിവരിക്കാനും അദ്ദേഹത്തിനു നല്ല ആരോഗ്യം നേരാനും വെറും 25 വാക്കേ പ്രധാനമന്ത്രിക്കു വേണ്ടിവന്നുള്ളൂ. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Prime Minister Narendra Modi himself provided the best evidence that Jagdeep Dhankhar resigned from the Vice President's post due to a conflict with the government. The Prime Minister needed merely 25 words to describe Dhankhar's public life, spanning over 40 years, and to wish him good health. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast
See omnystudio.com/listener for privacy information.
Tue, 29 Jul 2025 - 58 - ജഡ്ജിയുടെ ഔട്ട് ഹൗസിൽ കത്തിയ പണത്തിന്റെ സത്യം പുറത്തെത്തുമോ?
ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔട്ട് ഹൗസിൽ കണ്ടെത്തിയ പണത്തിന്റെ ഉടമസ്ഥത തെളിഞ്ഞിട്ടില്ല. പക്ഷേ, പാർലമെന്റിൽ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാൻ കളമൊരുങ്ങുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരവും സത്യവും കണ്ടെത്താനാകുമോ? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
The ownership of the money found in the outhouse of Delhi High Court Judge Justice Yashwant Varma has not yet been proven. However, as the ground is being prepared for his impeachment in Parliament, certain questions arise. Can the answers to these questions and the truth be found? Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' column.
See omnystudio.com/listener for privacy information.
Thu, 24 Jul 2025 - 57 - മണിപ്പുരിൽ പോകാനുള്ള മടി | Manipur Crisis | Modi | India File
രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ യാത്ര നടത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സംസ്ഥാനത്തെ സ്ഥിതി സങ്കീർണമാണെന്നതാണ് കാരണമെങ്കിൽ കേന്ദ്രഭരണം അവിടെ പരാജയപ്പെട്ടതായി സമ്മതിക്കേണ്ടിവരും. മണിപ്പുരിൽ പോകാൻ മോദി മടിക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Why hasn’t the Prime Minister, who frequently travels across India and abroad, visited Manipur yet? If the reason is the complex situation in the state, it would mean the central government has failed there. In this episode of India File, Malayala Manorama’s Delhi Chief of Bureau, Jomy Thomas, explains the political situation behind Modi’s reluctance to visit Manipur.
See omnystudio.com/listener for privacy information.
Wed, 16 Jul 2025 - 56 - ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം ബിജെപിയുടെ ട്രയൽ റൺ? | Bihar Assembly Polls | Hidden Agenda | India File
നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എന്തിനാണിപ്പോൾ തിരക്കിട്ട് വോട്ടർപട്ടികയുടെ പരിഷ്കരണം നടപ്പാക്കുന്നത്? എന്താണ് ബിജെപിയുടെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും യഥാർഥ ലക്ഷ്യം? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Why is the voter list revision happening in a hurry just months before crucial Assembly polls? Is there a hidden agenda behind this move? In this episode of ‘India File’, Malayala Manorama’s Delhi Chief of Bureau, Jomy Thomas, unpacks the real political calculations and implications behind the Election Commission’s action and BJP’s strategy.
See omnystudio.com/listener for privacy information.
Tue, 08 Jul 2025 - 55 - മതവോട്ടിലാണ് മമത | India File Podcast | Manorama Online
കേരളത്തിനൊപ്പം ബംഗാളിലും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. സംസ്ഥാനത്ത് എങ്ങനെയെങ്കിലും മമതയെ താഴെയിറക്കുകയെന്ന വാശിയിലാണ് ബിജെപി. പക്ഷേ ബിജെപിക്ക് വളരെ വിദഗ്ധമായി തിരിച്ചടി നൽകിയിരിക്കുകയാണ് മമത. എങ്ങനെയാണ് ബംഗാളിൽ മമത കോടികൾ മുടക്കി മമത ‘അയോധ്യ മൊമന്റ്’ സൃഷ്ടിച്ചത്? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
How Mamata Banerjee Rewriting Bengali Politics with Religion. Malayala Manorama's Delhi Chief of Bureau, Jomy Thomas, explains the politics behind this letter in the ‘India File’ podcast.
See omnystudio.com/listener for privacy information.
Wed, 02 Jul 2025 - 54 - കശ്മീരിന്റെ നഷ്ടവസന്തം | India File Podcast | Manorama Online
പിഡിപിയുമായി ചേർന്നുള്ള ഭരണം, തുടർന്ന് രാഷ്ട്രപതി ഭരണം, സംസ്ഥാനപദവി നഷ്ടപ്പെട്ട് കേന്ദ്രഭരണപ്രദേശമായപ്പോൾ ലഫ്.ഗവർണറുടെ ഭരണം. 10 വർഷമായി, ജമ്മു കശ്മീർ ബിജെപി ‘ഭരണത്തിലാണ്’. ഭരണപക്ഷം പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർ ലഫ്.ഗവർണറുടെയും ബിജെപി നേതാക്കളുടെയും ആജ്ഞകൾക്കു കാതോർക്കുന്നു. ഇത് ഒരുപരിധിവരെ അംഗീകരിച്ചിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്കു പക്ഷേ കാര്യങ്ങൾ അത്ര പന്തിയല്ലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. എന്താണ് ജമ്മു കശ്മീരിൽ സംഭവിക്കുന്നത്? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Jammu And Kashmir's Political Landscape Is Complex. This Article Focuses On The Roles Of Lieutenant Governor Manoj Sinha And Chief Minister Omar Abdullah. The Future Of Statehood And Stand Of Omar Are Also Explained. Malayala Manorama's Delhi Chief of Bureau, Jomy Thomas, explains the politics behind this letter in the ‘India File’ podcast.
See omnystudio.com/listener for privacy information.
Thu, 26 Jun 2025 - 53 - ഡപ്യൂട്ടി സ്പീക്കറെ ആർക്കു വേണം? | India File Podcast
ഭരണഘടനയെ നിഷേധിച്ച്, ലോക്സഭയിലും രാജ്യത്തെ നാലിലൊന്ന് നിയമസഭകളിലും നിലവിൽ ഡപ്യൂട്ടി സ്പീക്കറില്ലാത്ത സ്ഥിതിയാണ്. ലോക്സഭയിലെ കാര്യം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെ ഡപ്യൂട്ടി സ്പീക്കറുടെ ഒഴിവ് വീണ്ടും ചർച്ചയിൽ നിറയുന്നു. ഈ കത്തെഴുത്തിനു പിന്നിലെ രാഷ്ട്രീയം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
The current situation is that there are no Deputy Speakers in the Lok Sabha and in one-fourth of the state legislative assemblies, defying the constitution. The absence of a Deputy Speaker in the Lok Sabha has been brought back into discussion after Congress President Mallikarjun Kharge wrote to the Prime Minister regarding the matter. Malayala Manorama's Delhi Chief of Bureau, Jomy Thomas, explains the politics behind this letter in the ‘India File’ podcast.
See omnystudio.com/listener for privacy information.
Tue, 17 Jun 2025 - 52 - രണ്ട് ചിത്രങ്ങളുടെ പശ്ചാത്തലം | India File Podcast
പാർലമെന്റ് സെൻട്രൽ ഹാളിലെ ഗാന്ധിചിത്രത്തിന് അഭിമുഖമായി 2003ൽ ഇടംപിടിച്ച സവർക്കർചിത്രം നിയമസഭാ മന്ദിരങ്ങളിലേക്കും രാജ്ഭവനുകളിലേക്കും സർവകലാശാലകളിലേക്കും വ്യാപിക്കുമ്പോൾ. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
The Competing Legacies: Gandhi's Oil Painting vs. Savarkar's Portrait in India. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.
See omnystudio.com/listener for privacy information.
Wed, 11 Jun 2025 - 51 - കോൺഗ്രസിലെ വേറിട്ട പാട്ട് | India File | Manorama Online Podcast
കോൺഗ്രസ് കൂട്ടിലിരുന്ന് ബിജെപിക്ക് ഇഷ്ടമുള്ള പാട്ടുകളാണോ തരൂർ പാടുന്നത്? പാർട്ടിയിൽ ഉയരുന്ന സംശയത്തിന് ഉത്തരം പറയേണ്ടത് തരൂർ തന്നെയാണ്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Shashi Tharoor's Independent Voice Within the Congress Party Raises Questions About his Allegiances and Future within the Congress. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.
See omnystudio.com/listener for privacy information.
Tue, 03 Jun 2025 - 50 - അഭിപ്രായത്തിന്റെ അർത്ഥപരിശോധന | India File | Manorama Online Podcast
ചില വിദേശ ഏജൻസികൾ പറയുന്നതനുസരിച്ചാണെങ്കിൽ, ഇന്ത്യയിൽ പത്രക്കാരുടേതുൾപ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്ഥിതി മോശമാണ്; അക്കാദമികരംഗത്ത് അത്തരം സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള 15% രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ. ഹരിയാനയിലെ ‘അശോക’ എന്ന സ്വകാര്യ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. അലി ഖാൻ മഹ്മൂദാബാദിന്റെ വിഷയം തന്നെയെടുക്കാം. ഇന്ത്യ – പാക്ക് സംഘർഷ പശ്ചാത്തലത്തിൽ എഴുതിയ രണ്ടു ഫെയ്സ്ബുക് പോസ്റ്റുകളാണ് അദ്ദേഹത്തെ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
According to some foreign agencies, the state of freedom of expression, including that of journalists, is poor in India; India is among the 15% of countries with the least such freedom in academia. Let's take the case of Prof. Ali Khan Mahmoodabadi, head of the Political Science department at Ashoka University in Haryana. Two Facebook posts he wrote in the context of the India-Pakistan conflict have brought him into the spotlight. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.
See omnystudio.com/listener for privacy information.
Wed, 28 May 2025 - 49 - നല്ലനേരത്തൊരു കെണി; അംബേദ്കറിനും മോദി സർക്കാരിനും ഇടയിൽപ്പെട്ട് ചീഫ് ജസ്റ്റിസ് | India File | Political Analysis
ബില്ലുകളിലെ സമയപരിധി കാര്യത്തിലുള്ള രാഷ്ട്രപതിയുടെ റഫറൻസാണ് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ആദ്യം പരിഗണിക്കേണ്ട ഫയലുകളിലൊന്ന്. റഫറൻസ് കോടതിക്കു നൽകാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുംവരെ സർക്കാർ കാത്തിരുന്നത് എന്തിനുവേണ്ടിയായിരിക്കും? അതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ? ഈ വിഷയത്തിന്റെ പശ്ചാത്തലവും പ്രശ്നങ്ങളും വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
One of the first files newly appointed Chief Justice B.R. Gavai is expected to consider is the Presidential reference on the time limit for passing bills. Why did the government wait until the retirement of former Chief Justice Sanjiv Khanna to refer the matter to the Supreme Court? Was there a political motive behind the delay? In this episode of India File, Malayala Manorama’s Delhi Chief of Bureau, Jomi Thomas, explores the background, implications, and controversies surrounding this crucial constitutional issue.
See omnystudio.com/listener for privacy information.
Wed, 21 May 2025 - 48 - മറുപടി വേണ്ട വാക്കുകൾ | India File | Political Analysis
ഇന്ത്യ– പാക്ക് വെടിനിർത്തൽ യുഎസ് ഇടപെടലിനെത്തുടർന്നാണോ? പ്രതിസന്ധികാലത്ത് സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷം ആ ചോദ്യം ഉയർത്തുമ്പോൾ മറുപടി പറയാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയമായി വിശദീകരിക്കാൻ ബിജെപിക്കും. പക്ഷേ കേന്ദ്രം എന്തു മറുപടി നൽകും? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Is the India-Pakistan ceasefire due to US intervention? When the opposition, which stood with the government during the crisis, raises this question, the Centre has a responsibility to answer. The BJP also has to explain it politically. But what answer will the Centre give? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.
See omnystudio.com/listener for privacy information.
Thu, 15 May 2025 - 47 - മിസൈൽ ആരുടേത്? India File | Political Analysis
തമിഴ്നാട് ബില്ലുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ വിമർശിച്ചപ്പോൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പരിധിവിട്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സർക്കാരിന്റെയും നിലപാടാണോ? ബിജെപിയാൽ പ്രേരിതമാണ് പരാമർശങ്ങളെന്ന് ആരോപിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
The Opposition has alleged that Vice President Jagdeep Dhankhar overstepped his limits while criticizing the Supreme Court verdict related to the Tamil Nadu bills. Do his remarks reflect the government's stance? Can they be seen as influenced by the BJP? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.
See omnystudio.com/listener for privacy information.
Thu, 24 Apr 2025 - 46 - കാരാട്ട് വരച്ച യെച്ചൂരി ലൈൻ | India File | Jomy Thomas
കോൺഗ്രസ് ബന്ധത്തെ അതിശക്തമായി എതിർത്തിരുന്ന പ്രകാശ് കാരാട്ടിന് മനംമാറ്റം സംഭവിച്ചിരിക്കുന്നു. കോൺഗ്രസുമായുള്ള ധാരണ കേരളത്തിൽ ദോഷം ചെയ്യുമെന്ന പിണറായിപക്ഷ വാദത്തിന് ഒപ്പം നിൽക്കാൻ ഡൽഹിയിൽ ആളില്ലാത്ത സ്ഥിതി. കോൺഗ്രസിനൊപ്പം തുഴയുകയാണ് ഇപ്പോൾ ബുദ്ധിപരമെന്ന് അദ്ദേഹം പാർട്ടി കോൺഗ്രസ്കാലത്ത് ചിലരോടൊക്കെ പറഞ്ഞുവെന്നാണ് കേൾക്കുന്നത്. യച്ചൂരി തെളിച്ച വഴിയെയാണോ കാരാട്ടും സഞ്ചരിക്കുന്നത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ
Prakash Karat, who vehemently opposed the Congress alliance, has seemingly had a change of heart. There's a lack of support in Delhi for Pinarayi Vijayan's argument that an understanding with Congress will harm Kerala. It's being heard that he told some people during the party congress that allying with Congress is now the wisest course of action. Is Karat following the path illuminated by Yechury? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.
See omnystudio.com/listener for privacy information.
Thu, 10 Apr 2025 - 45 - ഗുജറാത്തിലെ പരിഷ്കാരം | India File Podcast
സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ ഉൾപ്പെടെ നിർദേശിക്കുന്നതാണ് ഗുജറാത്തിലെ ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യ റിപ്പോർട്ട്. നോട്ടുനിരോധന കാലത്ത് കേന്ദ്ര ധനമന്ത്രാലയത്തിൽ ഉന്നതസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ഈ കമ്മിഷന്റെ അധ്യക്ഷൻ. ജനത്തെ ചേർത്തുപിടിച്ചുള്ളതാകുമോ ഭരണപരിഷ്കാരത്തിലെ ഗുജറാത്ത് മോഡൽ? ഗുജറാത്തിൽനിന്ന് ‘കേന്ദ്രത്തിലേക്ക്’ വരാൻ സാധ്യതയുള്ളതിനാൽ റിപ്പോർട്ടിനെ വിശദ വായനയ്ക്കു വിധേയമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ
Improving Governance in Gujarat: What will be the Objectives in the Gujarat's Administrative Reform Commission Report? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 02 Apr 2025 - 44 - സങ്കടത്തിൽ സംഘടിച്ചവർ |India File | Tamil Politics
ഉത്തരേന്ത്യയിലെ സീറ്റുകളുടെ ബലത്തിൽ തങ്ങളുടെ മേധാവിത്വം കൂടുതൽ ശക്തിപ്പെടുത്താനാണോ ബിജെപി ലക്ഷ്യമിടുന്നത്? അതോ ദക്ഷിണേന്ത്യയുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സങ്കടം പരിഹരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ
Is the BJP aiming to further consolidate its dominance through the strength of its seats in North India? Or will it address the concerns of states including South India? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 26 Mar 2025 - 43 - കോൺഗ്രസ്സിൽ എലികൾ എത്ര? | India File Podcast
ഗുജറാത്തിൽ പതിറ്റാണ്ടുകളായി പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ഇരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരെ തുരത്താൻ വടിയെടുക്കുകയാണു രാഹുൽ. പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുന്ന എലികൾ ഗുജറാത്തിൽ മാത്രമാണോ ഉള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Rahul is taking a firm stand to oust those within the Congress party in Gujarat, who have been in the opposition for decades but have secretly worked for the BJP. Are such elements, working from within to destroy the party, only present in Gujarat? Jomy Thomas, Delhi Chief of Bureau for Malayala Manorama, evaluates this in the ‘India File’ podcast.
See omnystudio.com/listener for privacy information.
Tue, 18 Mar 2025 - 42 - ഹിന്ദി പരീക്ഷയ്ക്ക് തമിഴിൽ ഉത്തരം | India File | MK Stalin | Narendra Modi
2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ പലവഴി തേടുകയാണ് ബിജെപി. പക്ഷേ, ഹിന്ദിവിരുദ്ധത എന്ന ഒറ്റ ആയുധത്താൽ അതിനെയെല്ലാം ഫലപ്രദമായി ചെറുക്കുകയാണ് സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും ഹിന്ദി ഭാഷയുടെ ‘അടിച്ചേൽപ്പിക്കലുമെല്ലാം’ എങ്ങനെയാണ് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി സ്റ്റാലിൻ മാറ്റിയത്? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
In Tamil Nadu, where assembly elections are scheduled for 2025, the BJP is exploring various strategies to gain a foothold. However, Stalin is effectively countering all of them using the single weapon of anti-Hindi sentiment. How has Stalin turned the National Education Policy, the three-language formula, and the alleged 'imposition' of Hindi into weapons against the central government? Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in detail in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 12 Mar 2025 - 41 - ഫാഷിസത്തിന്റെ വേവ് നോക്കുമ്പോൾ | India File | Prakash Karatt
സിപിഎമ്മിനു നവ ഫാഷിസത്തെക്കുറിച്ചു സ്വന്തമായൊരു നിർവചനമുണ്ടോ? അത് ഇറക്കുമതിയാണോ അതോ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തിയുള്ളതാണോ? മലയാള മനോരമ ഡല്ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ വിശദമാക്കുന്നു.
Does the CPM have its own definition of neo-fascism? Is it imported or is it based on an assessment of Indian circumstances? Jomy Thomas, Delhi Chief of Bureau for Malayala Manorama, explains in detail in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 05 Mar 2025 - 40 - പുല്ല് കരിഞ്ഞാലേ പൂ വിരിയൂ... | India File | Amit Shah and his new political move
അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ
Amit Shah's remaining task is Bengal. In 2014, when he became BJP president, Shah had said that for his work to be considered complete, large states like Bengal, Bihar, UP, and Tamil Nadu should be under the party's control. Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.
See omnystudio.com/listener for privacy information.
Tue, 25 Feb 2025 - 39 - മോദി എങ്ങനെ മറന്നു ‘റെവ്ഡി സംസ്കാരം’?
ടിവി, മിക്സർ, ഗ്രൈൻഡർ, ലാപ്ടോപ്, സൈക്കിൾ, കിറ്റുകൾ, ബസ് യാത്ര ഇങ്ങനെ നീളുന്നു രാഷ്ട്രീയ പാർട്ടികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങൾ. എന്നാൽ ഇത്തരം സൗജന്യങ്ങൾ ജനങ്ങളെ മടിയരാക്കുന്നെന്നാണ് സുപ്രീം കോടതി പറയുന്നത്. എന്താണ് ‘സൗജന്യങ്ങളുടെ’ രാഷ്ട്രീയം? യഥാർഥത്തിൽ അത് ജനങ്ങളെ മടിയരാക്കുന്നുണ്ടോ? സൗജന്യങ്ങളല്ലാതെ മറ്റെന്താണ് വോട്ടർമാർക്കായി രാഷ്ട്രീയപ്പാർട്ടികൾക്ക് വാഗ്ദാനം ചെയ്യാനുള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ
The free services promised by political parties and central-state governments range from TVs, mixers, grinders, laptops, bicycles, kits, and bus travel, and so on. However, the Supreme Court says that such freebies make people lazy. What is the politics of 'freebies'? Does it actually make people lazy? What else can political parties offer voters besides freebies? Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.
See omnystudio.com/listener for privacy information.
Tue, 18 Feb 2025 - 38 - ചൂൽ ഇനി എവിടെ ചാരും?
ഡൽഹിയിൽ ഭരണംപോയി എന്നതുകൊണ്ട് ആം ആദ്മി പാർട്ടിയും അതിന്റെ നേതാവ് അരവിന്ദ് കേജ്രിവാളും ഇല്ലാതാവുന്നില്ല. താൻ സത്യവാനെന്നു ജനം തീരുമാനിച്ചാൽ മാത്രമേ ഇനി മുഖ്യമന്ത്രിയാവൂ എന്ന് പദവി രാജിവച്ചപ്പോൾ കേജ്രിവാൾ പറഞ്ഞിരുന്നു. അദ്ദേഹം ആഗ്രഹിച്ച വിധി ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും പാർട്ടി പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നുവെന്നു പ്രഖ്യാപിക്കാൻ തക്ക അപക്വ മനസ്സല്ല േകജ്രിവാളിന്റേത്; ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ശരാശരി രാഷ്ട്രീയം ശീലിച്ചിരിക്കുന്നു. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ
The fact that the Aam Aadmi Party lost power in Delhi doesn't mean the party or its leader Arvind Kejriwal will disappear. When he resigned from the Chief Ministership, Kejriwal had said that he would only become Chief Minister again if the people decided he was honest. He didn't get the verdict he desired. Therefore, Kejriwal doesn't have the immature mindset to announce the end of his political career and disband the party; in a short time, he has learned the ropes of mainstream politics.Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.
See omnystudio.com/listener for privacy information.
Tue, 11 Feb 2025 - 37 - തിരിച്ചുവരവ് കൊതിക്കുന്നവർ | India File Podcast | BJP's strategy against Kejriwal
കേജ്രിവാളിനും ആം ആദ്മി പാർട്ടിക്കും എതിരായ ആരോപണങ്ങൾ അവരുടെ കഥ കഴിക്കുമെന്ന ചിന്തയിലായിരുന്നു ബിജെപി. എന്നാൽ, ഡൽഹി തിരഞ്ഞെടുപ്പ് അടുത്തതോടെ നില മെച്ചപ്പെടുത്തി ആം ആദ്മി. മുഖ്യമന്ത്രിയായി തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ കേജ്രിവാൾ. അധികാരം തിരിച്ചുപിടിക്കാൻ പ്രയത്നിക്കുന്ന ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ
The BJP was thinking that the allegations against Kejriwal and the Aam Aadmi Party would eat their story. However, the Aam Aadmi Party improved its position as the Delhi elections approached. Kejriwal hoping to return as Chief Minister. Will things be so easy for BJP as it tries to regain power?. Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 29 Jan 2025 - 36 - ബിജെപി മോഹിച്ച പ്രതിപക്ഷം | Why INDIA alliance Silent | Opposition
രാജ്യത്തെ സമ്പദ്വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സർക്കാരിന്റെ പിടിയിൽ നിൽക്കുന്നില്ല. എങ്കിലും, സർക്കാരിന് ആശങ്കയില്ല; കാരണം പ്രതിപക്ഷത്തിന്റെ ‘ അസാന്നിധ്യം’ തന്നെ. എൻഡിഎയുടെ ഭാഗമല്ലാത്തവരെയെല്ലാം ചേർത്തു പ്രതിപക്ഷം എന്നു പറയാമെങ്കിൽ ശരിയാണ്, രാജ്യത്തു പ്രതിപക്ഷമുണ്ട്. ലോക്സഭയിൽ അവർക്കു സർക്കാരിനോടടുത്ത് അംഗബലവുമുണ്ട്. എന്നാൽ അവരിലെ പ്രധാന ബ്ലോക്കായ ഇന്ത്യാസഖ്യത്തിനു എന്താണ് സംഭവിക്കുന്നത്? ഇന്ത്യാസഖ്യം ഇല്ലാതാകുന്നതിന്റെ സൂചനകളാണോ ഈ അസാന്നിധ്യം? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ.
The country's economy and its related problems are not under the government's control. However, the government is not worried; because of the opposition's 'absence'. If one can call everyone not part of the NDA the opposition, then yes, there is an opposition in the country. In the Lok Sabha, they have a strength almost equal to the government. But what is happening to the main bloc among them, the INDIA alliance? Is this absence indicative of the INDIA alliance's demise? Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.
See omnystudio.com/listener for privacy information.
Wed, 22 Jan 2025 - 35 - പാപം മക്കൾക്കുവേണ്ടി | India File | Hate Speech
ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിദ്വേഷപ്രസംഗം ജഡ്ജിനിയമനത്തിലെ തെറ്റായ ചില പ്രവണതകളെക്കുറിച്ചുള്ള ചർച്ചകളിലേക്കു കൂടിയാണ് വഴിതെളിച്ചത്. ജഡ്ജിമാരുടെ മക്കളെയും മറ്റും നിയമനത്തിനു ശുപാർശ ചെയ്യുന്നതു തൽക്കാലം നിർത്തിവയ്ക്കാമെന്ന ആലോചനയിലേക്കുവരെ കാര്യങ്ങളെത്തി. അപ്പോൾ ചില സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നു. ഈ ആശയത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ട്? ജഡ്ജി നിയമനരീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.
See omnystudio.com/listener for privacy information.
Wed, 15 Jan 2025 - 34 - ബിജെപിയുടെ സെപ്റ്റംബർ | India File
അടുത്ത സെപ്റ്റംബറിൽ നരേന്ദ്ര മോദിക്കും മോഹൻ ഭാഗവതിനും 75 വയസ്സ് പൂർത്തിയാകും. ചോദ്യങ്ങൾ ഇപ്പോഴേ ഉയർന്നു തുടങ്ങി: വിരമിക്കൽ പ്രായം മോദിക്കു ബാധകമാകുമോ? ഭാഗവത് സ്ഥാനമൊഴിയുമോ? സംഘടനാരീതികളിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവും ഇതിനൊപ്പം ശക്തം. ഈ വർഷം ബിജെപിയെ കാത്തിരിക്കുന്നത് ചരിത്രപരമായ മാറ്റങ്ങളായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ
Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.
See omnystudio.com/listener for privacy information.
Wed, 08 Jan 2025 - 33 - ഇങ്ങനെയും രാഷ്ട്രീയക്കാരനാകാം | Dr Manmohan Singh
മരണാനന്തരം, എതിരാളികൾപോലും സംശുദ്ധനെന്നു വിളിച്ച ഡോ. മൻമോഹൻ സിങ് രാഷ്ട്രീയ – അധികാര സമൂഹത്തിന് വലിയ വെല്ലുവിളി ഉയർത്തിയാണ് കടന്നുപോയത്. രാഷ്ട്രീയക്കാരുടെ സംശുദ്ധിക്ക് ഇനി മൻമോഹനാകും മാനദണ്ഡമെന്നതാണത്.
കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിലൂടെ
Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.
See omnystudio.com/listener for privacy information.
Tue, 31 Dec 2024 - 32 - മമതയില്ലാത്ത മമത, കോൺഗ്രസിന് പാഠം | Political analysis | India File
In a country where a key minister claims to receive direct messages from God, there are also political leaders who come up with peculiar revelations. One such leader is Bengal Chief Minister Mamata Banerjee. Mamata now feels that it is not the Congress party leaders but she who should lead the opposition alliance, INDIA. In a way, the timing of this revelation seems odd, as there are no immediate elections for the Lok Sabha, and the Bengal elections are only in 2026. What could be the reason behind Mamata's stance, which seems to stir the waters? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.
ദൈവത്തിൽ നിന്നു നേരിട്ട് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു പ്രധാന മന്ത്രിയുള്ള രാജ്യത്ത് വിചിത്രമായ ഉൾവിളികൾ ലഭിക്കുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. അതിലൊരാളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമതയ്ക്ക് ഇപ്പോള് തോന്നുന്നത് കോൺഗ്രസ് പാർട്ടി നേതാക്കൾ അല്ല താനാണ് പ്രതിപക്ഷത്തെ ഇന്ത്യാ മുന്നണിയെ നയിക്കേണ്ടത് എന്നാണ്. ഒരു അര്ഥത്തിൽ അസമയതാണ് ഇങ്ങനെ ഒരു വെളിപാട് ഉണ്ടായിരിക്കുന്നത്. കാരണം ഉടനെ ഒന്നും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്ല. ബംഗാളിലെ തിരഞ്ഞെടുപ്പ് 2026ലും. ഇത്തരത്തിൽ കുളം കലക്കുന്ന ഒരു നിലപാടുമായി മമത മുന്നോട്ടു വന്നതിന്റെ കാരണമെന്താണ്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
See omnystudio.com/listener for privacy information.
Sat, 21 Dec 2024 - 31 - നാം രണ്ട്; നമുക്കെത്ര?
ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ (15–49) ജന്മം നൽകുന്ന കുഞ്ഞുങ്ങൾ എത്രയെന്നാണ് അതിലൂടെ കണക്കാക്കുന്നത്. വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്..
Yesterday, Bhagwat said that if we want to prevent population decline, there should be at least three children in every family. He also warned that if the population growth is less than 2.1 according to demography, the society will self-destruct without any other crisis. What Bhagwat said was the issue of Total Fertility Rate (TFR). It measures the number of children a woman gives birth to during her reproductive years (15–49). Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.
See omnystudio.com/listener for privacy information.
Tue, 10 Dec 2024 - 30 - കോണ്ഗ്രസിനെ തല്ലേണ്ടമ്മാവാ
ഖർഗെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കോൺഗ്രസിന്റെ ദുർബലമായ സംഘടനാസംവിധാനങ്ങളെക്കുറിച്ച് ഖർഗെ ഏറ്റുപറയുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇതാണ്: എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഇനിയും ഇതുപോലെയുള്ള ഏറ്റുപറച്ചിൽ കേൾക്കേണ്ടിവരുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്
See omnystudio.com/listener for privacy information.
Tue, 03 Dec 2024 - 29 - ഇന്ത്യയുടെ ആയുസ്സിന്റെ പുസ്തകം
മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശം മുന്നോട്ടുവയ്ക്കുന്ന ഭരണഘടന. എന്നാൽ ഭരണഘടനയിലെ ഇന്ത്യ സാങ്കൽപികമായി തുടരുമ്പോഴും, പ്രജകളെ പൗരരാക്കി മാറ്റിയതുൾപ്പെടെ എത്രയോ കോടി ജനത്തിന്റെ ജീവിതത്തെ അവരറിഞ്ഞോ അറിയാതെയോ നിർണായകമായി സ്വാധീനിച്ച ഇന്ത്യൻ ഭരണഘടനയെ നിലവിലെ രൂപത്തിൽ ക്ലാസിക് കൃതി എന്നു വിളിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’
A constitution that sets forth the ideal of a secular socialist democracy. But even though India in the Constitution remains fictional, can the Indian Constitution in its current form be called a classic work, which has decisively influenced the lives of millions of people knowingly or unknowingly, including making subjects into citizens? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.
See omnystudio.com/listener for privacy information.
Wed, 27 Nov 2024 - 28 - പാതിവഴിയെത്തിയ ബുൾഡോസർ വിധി
സുപ്രീം കോടതി വിധിയോടെ ഭരണകൂടങ്ങളുടെ ബുൾഡോസർ പ്രയോഗത്തിന് അന്ത്യമാകും. എന്നാൽ, നിയമവിരുദ്ധമായ ഇടിച്ചുനിരത്തലിന് ഉദ്യോഗസ്ഥരെ പഴിക്കുന്ന കോടതി അവർക്കു നിർദേശങ്ങൾ നൽകി പിന്നിൽനിൽക്കുന്ന ഭരണാധികാരികളെ കാണാതെപോകുകയാണോ?. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിലൂടെ.
The Supreme Court's verdict will put an end to the bulldozing of governments. But is the court blaming the officials for the illegal demolition and giving them instructions and ignoring the administrators who are behind it? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas
See omnystudio.com/listener for privacy information.
Wed, 20 Nov 2024 - 27 - എളുപ്പത്തിലൊരു പരാജയം
ഹരിയാനയിലെ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച. കേൾക്കാം ഇന്ത്യ ഫയൽ പോഡ്കാസ്റ്റ്; സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Listen Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast.
See omnystudio.com/listener for privacy information.
Tue, 15 Oct 2024 - 26 - ആശംസയുടെ അർഥങ്ങൾ
പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. സാഹചര്യങ്ങൾക്കു വിധേയപ്പെടാനും കീഴടങ്ങാനും തയാറല്ലാത്ത മനസ്സുമായാണല്ലോ ആ പതിനെട്ടുകാരൻ കോടതിക്കു മുന്നിൽ നിന്നത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ...
Yesterday, Chief Justice DY Chandrachud wished 'good luck' to Atul Kumar, the son of a daily wage laborer named Rajendra Kumar of Tithora village in Muzaffarnagar, western UP. The 18-year-old stood in front of the court with a mind that was not ready to submit and surrender to the circumstances. Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas
See omnystudio.com/listener for privacy information.
Tue, 08 Oct 2024 - 25 - ജമ്മു കശ്മീരിന്റെ പുതുവഴികൾ
ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനാണ് ജമ്മു കശ്മീരിൽ ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത്. വൈകി നടക്കുന്ന തിരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെയും പല പാർട്ടികളുടെയും പ്രതികരണംതന്നെ അതിനു തെളിവ്. സംസ്ഥാനപദവി തിരിച്ചുകിട്ടുക മാത്രമാണോ അവർക്കു വേണ്ടത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ...
Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas about Jammu Kashmir.
See omnystudio.com/listener for privacy information.
Wed, 02 Oct 2024 - 24 - തൊപ്പിവച്ചെത്തിയ അതിഥി
അധികാരകേന്ദ്രങ്ങളുടെ തലപ്പത്തുള്ളവർ തമ്മിൽ പാലിക്കേണ്ട അകലമുണ്ട്. ചീഫ് ജസ്റ്റിസിന്റെ വീട് സന്ദർശിച്ചതിലൂടെ പ്രധാനമന്ത്രി ആ അകലപരിധി ലംഘിച്ചോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
There is a distance to be maintained between the heads of power centers. Did the Prime Minister violate that social distancing by visiting the Chief Justice's house? Malayalam Manorama Delhi Chief of Bureau Jomy Thomas on 'India File' podcast.
See omnystudio.com/listener for privacy information.
Tue, 24 Sep 2024 - 23 - ‘അത്യുന്നതനു’ ശേഷം ആര്?
മതനിരപേക്ഷചേരിയുടെ മുഖമായി ദേശീയതലത്തിൽ തിളങ്ങിയ യച്ചൂരിയെ അത്യുന്നത നേതാവ് എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. ബഹുജന സ്വീകാര്യതയുണ്ടായിരുന്ന ആ നേതാവിനു പകരംവയ്ക്കാൻ ഇടതുപക്ഷത്ത് ആരുണ്ട്? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Communist Party of India (Marxist) at a Crossroads: Searching for a New Voice and Vision Beyond Yechury. Malayala Manorama Delhi Chief of Bureau Jomy Thomas is evaluating 'India File' Let's listen.See omnystudio.com/listener for privacy information.
Tue, 17 Sep 2024 - 22 - രാഹുൽ മാറി; ഇനി പാർട്ടി
രാഹുൽ ഗാന്ധി തന്റെ ആശയങ്ങളിലേക്ക് മെല്ലെ കോൺഗ്രസിനെ നയിക്കാനുള്ള ശ്രമത്തിലാണ്.
കേരളമടക്കമുള്ള പ്രബല സംസ്ഥാനങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കേൾക്കാം കേൾക്കാം.Rahul Gandhi is trying to slowly lead the Congress towards his ideals. We need to know how the dominant states including Kerala will react to it. Malayalam Manorama Delhi Chief of Bureau Jomi Thomas is evaluating 'India File' Let's listen.
See omnystudio.com/listener for privacy information.
Tue, 10 Sep 2024 - 21 - പ്രശാന്തിന്റെ പാർട്ടി തന്ത്രം– കേൾക്കാം ‘ഇന്ത്യാ ഫയൽ’
ഗാന്ധി ജയന്തി ദിനത്തിൽ പുതിയ പാർട്ടിക്ക് തുടക്കമിടുമ്പോൾ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ എന്തെല്ലാമാകും? മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് ‘ഇന്ത്യാ ഫയലിൽ'
വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.What will Prashant Kishore's strategies be when he starts a new party on Gandhi Jayanti? Listen to Manorama Online Podcast 'India File'. Malayala Manorama Delhi Chief of Bureau Jomi Thomas evaluating.
See omnystudio.com/listener for privacy information.
Tue, 03 Sep 2024 - 20 - പാലക്കാട്ട് ചരട് മുറുക്കുമോ ആർഎസ്എസ്?
തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലല്ല ബിജെപിയുടെ പോക്കെന്ന വിലയിരുത്തലിലാണ് ആർഎസ്എസ്. ശനിയാഴ്ച പാലക്കാട്ട് ആരംഭിക്കുന്ന സമന്വയ ബൈഠക് പാർട്ടിയിൽ പിടിമുറുക്കാനുള്ള സംഘപരിവാർ നേതൃത്വത്തിന്റെ ശ്രമങ്ങൾക്കു തുടക്കമാകുമോ? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ...
RSS is of the opinion that BJP is not going in the way they want. Will the Sangh Baitak starting in Palakkad on Saturday paves way to Sangh Parivar leadership's efforts to get hold of the party? Let's listen to Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast...
See omnystudio.com/listener for privacy information.
Wed, 28 Aug 2024 - 19 - സംശുദ്ധിയുടെ എത്ര ഓഹരികളുണ്ട്?
പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾ രാജ്യവിരുദ്ധമെന്ന് ആക്ഷേപിച്ച് തള്ളുകയാണ് ബിജെപി. എന്തുകൊണ്ടാണ് ഈ രോഷംകൊള്ളൽ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിസ് ‘ഇന്ത്യാ ഫയലി’ൽ. കേൾക്കാം പോഡ്കാസ്റ്റ്
The BJP is dismissing the questions raised by the opposition as anti-national. Why the outrage? Malayala Manorama Delhi Chief of Bureau Jomi Thomas is evaluated in podcast 'India file'. Listen to the podcast on Manorama Online Podcast
See omnystudio.com/listener for privacy information.
Tue, 20 Aug 2024 - 18 - ചർച്ചയ്ക്ക് എന്തിന് തടയണ
മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽനിന്നുള്ള പരിഹാരത്തിന് എന്തിനാണ് കേരളവും തമിഴ്നാടും കാത്തിരിക്കുന്നത്? ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ മികച്ച ബന്ധം നിലനിൽക്കെ, ഭരണകക്ഷികൾ ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ രാഷ്ട്രീയപരിഹാരത്തിനു വീണ്ടും ശ്രമിക്കുന്നതിന് എന്താണു തടസ്സം?
കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ കോളം ‘ഇന്ത്യാ ഫയൽ’See omnystudio.com/listener for privacy information.
Fri, 16 Aug 2024 - 17 - അയലത്തേക്ക് നോക്കിയിട്ടും...
മൊത്തം ഏകദേശം 286 കോടി ജനത്തെ ബാധിക്കുന്ന മൂന്നു രേഖകളാണ് കഴിഞ്ഞയാഴ്ച പുറത്തു വന്നത്. അതായത് ലോകജനത്തിൽ ഏതാണ്ടു മൂന്നിലൊന്നിനെ സംബന്ധിച്ചവ. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്...
See omnystudio.com/listener for privacy information.
Tue, 30 Jul 2024 - 16 - ആ വില എത്ര?
കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിന് ബിജെപി വില നൽകുന്നുവെന്നതിന്റെ പണക്കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലൂടെ വ്യക്തമാണ് എന്നു കരുതാം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്...
See omnystudio.com/listener for privacy information.
Tue, 23 Jul 2024
Podcasts ähnlich wie Manorama INDIA FILE
100% HONDELATTE Christophe Hondelatte
El Partidazo de COPE COPE
Herrera en COPE COPE
Es la Mañana de Federico esRadio
La noche de Cuesta esRadio
Hondelatte Raconte Europe 1
Au Coeur du Crime Europe1
Les Chemins de la philosophie France Culture
Affaires sensibles France Inter
LEGEND Guillaume Pley
MIC ON PODCAST MIC ON PODCAST
CRIMES • Histoires Vraies Minuit
Journal Afrique RFI
Radio Foot Internationale RFI
L'After Foot RMC
Super Moscato Show RMC
Enquêtes criminelles RTL
Entrez dans l'Histoire RTL
Les Grosses Têtes RTL
Les histoires incroyables de Pierre Bellemare RTL
L'Heure Du Crime RTL
El Larguero SER Podcast
SER Historia SER Podcast
WINAMAX FOOTBALL CLUB Winamax