Nach Genre filtern

Spiritual

Spiritual

Manorama Online

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

416 - മറ്റുള്ളവർ വിജയിക്കുമ്പോൾ പിന്നിലാണെന്ന് തോന്നാറുണ്ടോ?
0:00 / 0:00
1x
  • 416 - മറ്റുള്ളവർ വിജയിക്കുമ്പോൾ പിന്നിലാണെന്ന് തോന്നാറുണ്ടോ?

    ജീവിതത്തിലെ ഓരോ പ്രതിസന്ധിയെയും ശാപമായി മാത്രം കാണേണ്ടതില്ല.ചിലപ്പോൾ അത് നമ്മെ തകർക്കാനല്ല വരുന്നത്.നമ്മൾ ആയിരിക്കേണ്ട വ്യക്തിയായി നമ്മെ രൂപപ്പെടുത്താനായിരിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
     
    Feeling left behind is often a sign of deep, internal growth, much like a seed developing strong roots before it can sprout. This unseen preparation is what forges the resilience needed to withstand life's greatest storms and achieve true success. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    Mon, 21 Sep 2026
  • 415 - വൈശാലിയിലെ അമ്രപാലി | The Story of Amrapali: Vaishali's Famed Beauty

    വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലിയെ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Amrapali of Vaishali was a legendary woman of ancient India, famed for her enchanting beauty and grace. Born in a mango grove, her life story is a captivating tale of a celebrated courtesan who later found spiritual solace. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Fri, 18 Sep 2026
  • 414 - ക്ഷമ: മനസ്സിനെ മോചിപ്പിക്കുന്ന വഴി

    ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ ക്ഷീണിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് വേദനയുടെ ഓർമകളാകും. ചിലർ നമ്മെ അപമാനിച്ചിരിക്കും. ചിലർ നമ്മുടെ വിശ്വാസം തകർത്തിരിക്കും. നമ്മളേറെ സ്നേഹിച്ചവർ ചിലപ്പോൾ ആഴമേറിയ മുറിവ് നൽകിയേക്കാം. വർഷങ്ങൾ കടന്നുപോയാലും ചില മുഖങ്ങളും വാക്കുകളും സംഭവങ്ങളും മനസ്സിൽ വീണ്ടും വീണ്ടും തിരിച്ചെത്തും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Forgiveness is the conscious decision to liberate your mind from the control of past pain and hatred, allowing you to achieve self-mastery and inner peace. This path of healing is not about condoning the wrong but is a profound act of self-compassion, guided by wisdom from Buddhism, the Gita, and Stoic philosophy. This is Prinu Prabhakaran speaking. Script by S. Aswin.st, Manorama Podcast

    See omnystudio.com/listener for privacy information.

    Mon, 14 Sep 2026
  • 413 - കഠ്മണ്ഡുവിനെ സൃഷ്ടിച്ച മഞ്ജുശ്രീയുടെ വാൾ | The Legend of Manjushree and Kathmandu

    നേപ്പാളിലെ പുരാതന ബൗദ്ധ ഐതിഹ്യപ്രകാരം ഇന്നത്തെ കഠ്മണ്ഡു താഴ്വര ഒരുകാലത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു ബൃഹത്തായ തടാകമായിരുന്നു. നാഗങ്ങളും ജലജീവികളും നിറഞ്ഞ ആ തടാകത്തിന്റെ മധ്യത്തിൽ ഒരുദിവസം ഒരു അത്ഭുത താമര വിരിഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Sword of Manjushree is the central symbol in the legend of Kathmandu's creation, representing the wisdom that cleaves through ignorance. According to the ancient Nepalese myth, Bodhisattva Manjushree wielded this sword to drain a great lake, transforming the land into the habitable Kathmandu Valley. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Fri, 11 Sep 2026
  • 412 - എന്താണ് യഥാർഥത്തിൽ ഇന്ത്യയെ 'ഇന്ത്യ'യാക്കുന്നത്?

    എന്തുകൊണ്ടാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഇന്ത്യക്കാരുടെ സാംസ്കാരിക സവിശേഷതകൾ ഇത്രയധികം വേറിട്ടുനിൽക്കുന്നത്? ഓരോ അമ്പതോ നൂറോ കിലോമീറ്റർ മാറുമ്പോഴും ഭാഷയും ഭക്ഷണവും വസ്ത്രധാരണവും സംഗീതവുമെല്ലാം മാറുന്ന, വൈവിധ്യങ്ങളുടെ ഒരു വലിയ ആഘോഷമാണ് നമ്മുടെ നാട്. എന്നാൽ ഈ ബാഹ്യമായ വൈവിധ്യങ്ങൾക്കിടയിലും, ആയിരക്കണക്കിന് വർഷങ്ങളായി നമ്മെ ഒന്നിച്ചുനിർത്തുന്ന, അദൃശ്യമായ ആത്മീയവും സാംസ്കാരികവുമായ ഒരു ചരടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru on India reveals the deep spiritual and cultural threads that make the nation a unique, organic complexity, unlike any other civilization. He explains how this inherent ethos shaped its non-violent freedom struggle and provides the immense, yet untapped, potential for its future. This is Prinu Prabhakaran speaking. 

    See omnystudio.com/listener for privacy information.

    Mon, 07 Sep 2026
Weitere Folgen anzeigen