Filtrer par genre

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M

MM Akbar

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.

27 - മുഹമ്മദ്‌ നബി തന്റെ സൗകര്യത്തിന്‌ രചിച്ചതല്ലേ ഖുർആൻ | Quran Series | Question-26 | MM Akbar
0:00 / 0:00
1x
  • 27 - മുഹമ്മദ്‌ നബി തന്റെ സൗകര്യത്തിന്‌ രചിച്ചതല്ലേ ഖുർആൻ | Quran Series | Question-26 | MM Akbar

    Topic :: ❓ എത്ര വട്ടം നിസ്കരിക്കണം എന്നോ എങ്ങനെ നിസ്കരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും ഖുർആനിലില്ല.  മുഹമ്മദിന് ആരെയൊക്കെ കെട്ടാം  എന്നും മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്നും മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നും തുടങ്ങിയ കാര്യങ്ങൾ  ഖുർആനിലുണ്ട്. മുഹമ്മദിന്റെ പ്യൂൺ മാത്രമാണ് ഖുർആനിലെ അല്ലാഹുവെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ ? ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    Thu, 05 Oct 2023 - 29min
  • 26 - ഏഴ് ആകാശങ്ങൾ എന്ന ഖുർആൻ പരാമർശം ശരിയാണോ? Quran Series | Question-25 | MM Akbar

    Topic :: ❓ ഏഴ് ആകാശങ്ങളുണ്ട് എന്ന ഖുർആനിന്റെ പരാമർശം അബദ്ധമല്ലേ? ആകാശം എന്ന ഒരു വസ്തു തന്നെ ഇല്ലാതിരിക്കെ, ഏഴ് ആകാശം എന്ന മിത്തിന് ഖുർആൻ അംഗീകാരം നൽകുന്നത് തികച്ചും അശാസ്ത്രീയമല്ലേ. ഇത് ഏഴ് അന്തരീക്ഷപാളികളെക്കുറിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്ന പ്രബോധകർ സ്വയം പരിഹാസ്യരാവുകയല്ലേ ചെയ്യുന്നത്? നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആല്ഫാ സെഞ്ചുറി 4. 5 പ്രകാശവര്ഷങ്ങള് ദൂരെയാണ്. ഹദീഥുകൾ പറയുന്നത് ഒന്നാനാകാശം 500 വർഷങ്ങളുടെ മാത്രം അകലെയാണെന്നാണ്. ഇത് എത്രമാത്രം ശരിയാണ്?  ഫയാസ് എറണാകുളം Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #SevenSky

    Sun, 01 Oct 2023 - 11min
  • 25 - ഖുർആനിൽ പറഞ്ഞ അലഖക്ക് ഭ്രൂണം എന്ന് അർത്ഥമുണ്ടോ ? Quran Series | Question-24 | MM Akbar

    Question:❓ഖുർആനിൽ അലഖയിൽ നിന്നാണ് മനുഷ്യനുണ്ടായത് എന്ന വചനത്തെ ചില വ്യാഖ്യാന ഫാക്ടറികൾ ഭ്രൂണത്തെ ക്കുറിച്ചാണ് അലഖ  എന്ന പറഞ്ഞത് എന്ന് ദുർവ്യാഖ്യാനിക്കാറുണ്ട്. ഭൂലോകത്തെ ഏതെങ്കിലും ഒരു ഡിക്ഷനറിയിൽ അലാഖയെന്ന അറബി പദത്തിന് ഭ്രൂണം എന്ന അർഥം പറഞ്ഞതായി കാണിച്ച് തരാൻ കഴിയുമോ? ഇല്ലെങ്കിൽ ഈ കഞ്ഞി വ്യാഖ്യാനം നടത്തി ഖുർആനിനെ വെളുപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചുകൂടെ ?  -സുബൈർ മലപ്പുറം  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Alaqa #Embryology

    Sat, 30 Sep 2023 - 12min
  • 24 - യഹ്‌യ എന്ന പേര് ഖുർആൻ പറഞ്ഞത് തെറ്റാണോ? Quran Series | Question-23 | MM Akbar

    Topic :: ❓Yohannan എന്ന പേര് ബൈബിൾ പഴയ നിയമത്തിൽ ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. പേര് BC 400ൽ യൂസ് ചെയ്യതതായി Wikipedia പറയുന്നു. എന്നാൽ ഖുർആൻ പറയുന്നു. Yahya എന്ന പേര് മുന്പ് ഉപയോഗിച്ചിട്ടില്ലന്ന്.?? Name : Shameem Babu Place: Vallikunnu, Malappuram Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Yahya

    Sun, 24 Sep 2023 - 10min
  • 23 - ഖുർആൻ പഠിപ്പിച്ച മൃഗബലി ക്രൂരമല്ലേ? Quran Series | Question-22 | MM Akbar

    Topic :: ❓പുണ്യം നേടാനായി മൃഗബലി നടത്താൻ ഖുർആൻ പറയുന്നു. മൃഗങ്ങൾ കടുത്ത വേദനയാണ് ബലിയുടെ സമയത്ത് അനുഭവിക്കുന്നത്. നമ്മുടെ വീട്ടിലെ വളർത്തുമൃഗങ്ങളെപ്പോലും ബലിയറുക്കാറുണ്ട്. ഇത് കൊടും ക്രൂരതയല്ലേ? - ബിച്ചാൻ, ആമയൂർ Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism #AnimalSacrifice

    Mon, 18 Sep 2023 - 10min
Afficher plus d'épisodes