Filtrar por género

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M

MM Akbar

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.

30 - അടിമത്തം അനുവദിച്ച ഖുർആൻ ക്രൂരമല്ലേ? | Quran Series | Question-29 | MM Akbar
0:00 / 0:00
1x
  • 30 - അടിമത്തം അനുവദിച്ച ഖുർആൻ ക്രൂരമല്ലേ? | Quran Series | Question-29 | MM Akbar

    Question::❓തിന്മകളെല്ലാം നിരോധിച്ചുവെന്നവകാശപ്പെടുന്ന  ഖുർആൻ  പക്ഷെ അടിമത്തം നിരോധിച്ചിട്ടില്ല. അല്ലാഹു അടിമത്തം പ്രോത്സാഹിപ്പിക്കുന്നതാണ് ഖുർആനിലും ഹദീഥുകളിലും കാണുന്നത്. മുഹമ്മദ് നബി മദ്യം നിരോധിച്ചതുപോലെ പടിപടിയായാണ് അടിമത്തം നിരോധിച്ചതെന്ന് പലരും ന്യായീകരിക്കാറുണ്ട്. ശുദ്ധ കളവാണിത്. നബിയുടെ കാലത്തിന് ശേഷവും ഈ അടുത്ത കാലം വരെ മുസ്ലിം നാടുകളിൽ അടിമത്തം നിലനിന്നിരുന്നുവെന്ന് മലയാളപുസ്തകങ്ങളിൽ പോലും  പറയുന്നുണ്ട്. ഒരു യുക്തിവാദിയുടെ ചോദ്യമാണിത് . മറുപടി പ്രതീക്ഷിക്കുന്നു? ഫഹീം അബ്ദുസ്സമദ്, പേട്ട  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism Slavery

    Thu, 16 May 2024 - 15min
  • 29 - അടിമസ്ത്രീയെ വ്യഭിചരിക്കാൻ ഖുർആൻ അനുവദിക്കുന്നുണ്ടോ? | Quran Series | Question-28 | MM Akbar

    Topic :: ❓ ഖുർആനിൽ പല സ്ഥലങ്ങളിലും കാണുന്ന ഒരു പ്രയോഗമാണ് നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവർ എന്ന്.  അടിമസ്ത്രീകളാണ് ഇവർ എന്ന വ്യാഖ്യാനവുമുണ്ട്. അപ്പോൾ അടിമസ്ത്രീകളുമായി രമിക്കാമെന്നാണോ ഖുർആൻ പറയുന്നത്? ഇത് തികഞ്ഞ വ്യഭിചാരമല്ലേ എന്ന ഇസ്‌ലാം വിരോധികളായ യുക്തിവാദികളുടെ  ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും?  മുബീന അബ്ദുൽകാദിർ, വെഞ്ഞാറമൂട് 

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    Wed, 15 May 2024 - 18min
  • 28 - സ്ത്രീ കൃഷിയിടമാണെന്ന് പറയുന്ന ഖുർആൻ പെൺപീഡനം പ്രോൽസാഹിപ്പിക്കുകയല്ലേ? | Quran Series | Question-27 | MM Akbar

    Topic :: ❓ സ്ത്രീകൾ പുരുഷന്റെ കൃഷിസ്ഥലമാണെന്നും അവളെ  ഇഷ്ടം പോലെ ഉപയോഗിക്കാമെന്നും ഉപദേശിക്കുന്ന ഖുർആൻ തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഉൾക്കൊള്ളുന്നതെന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ കഴിയുമോ?   തനിക്ക് കഴിയില്ലെങ്കിൽ പോലും സെക്സിന് വഴങ്ങണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മലക്കുകൾ ശപിക്കുമെന്നും നബി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം നിരോധിക്കപ്പെട്ട മെരിറ്റൽ റേപ്പ് അനുവദിക്കുകയെല്ലേ ഇസ്‌ലാമിലെ ഇത്തരം നിർദേശങ്ങൾ ചെയ്യുന്നത്?  ബേബി  മുംതാസ്, കോഴിക്കോട് ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    Tue, 14 May 2024 - 19min
  • 27 - മുഹമ്മദ്‌ നബി തന്റെ സൗകര്യത്തിന്‌ രചിച്ചതല്ലേ ഖുർആൻ | Quran Series | Question-26 | MM Akbar

    Topic :: ❓ എത്ര വട്ടം നിസ്കരിക്കണം എന്നോ എങ്ങനെ നിസ്കരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും ഖുർആനിലില്ല.  മുഹമ്മദിന് ആരെയൊക്കെ കെട്ടാം  എന്നും മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്നും മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നും തുടങ്ങിയ കാര്യങ്ങൾ  ഖുർആനിലുണ്ട്. മുഹമ്മദിന്റെ പ്യൂൺ മാത്രമാണ് ഖുർആനിലെ അല്ലാഹുവെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ ? ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    Thu, 05 Oct 2023 - 29min
  • 26 - ഏഴ് ആകാശങ്ങൾ എന്ന ഖുർആൻ പരാമർശം ശരിയാണോ? Quran Series | Question-25 | MM Akbar

    Topic :: ❓ ഏഴ് ആകാശങ്ങളുണ്ട് എന്ന ഖുർആനിന്റെ പരാമർശം അബദ്ധമല്ലേ? ആകാശം എന്ന ഒരു വസ്തു തന്നെ ഇല്ലാതിരിക്കെ, ഏഴ് ആകാശം എന്ന മിത്തിന് ഖുർആൻ അംഗീകാരം നൽകുന്നത് തികച്ചും അശാസ്ത്രീയമല്ലേ. ഇത് ഏഴ് അന്തരീക്ഷപാളികളെക്കുറിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്ന പ്രബോധകർ സ്വയം പരിഹാസ്യരാവുകയല്ലേ ചെയ്യുന്നത്? നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആല്ഫാ സെഞ്ചുറി 4. 5 പ്രകാശവര്ഷങ്ങള് ദൂരെയാണ്. ഹദീഥുകൾ പറയുന്നത് ഒന്നാനാകാശം 500 വർഷങ്ങളുടെ മാത്രം അകലെയാണെന്നാണ്. ഇത് എത്രമാത്രം ശരിയാണ്?  ഫയാസ് എറണാകുളം Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #SevenSky

    Sun, 01 Oct 2023 - 11min
Mostrar más episodios