Filtrar por gênero
- 38 - സത്യവിശ്വാസികൾ നിരാശപ്പെടരുത്;അക്രമികൾക്ക് കഠിനമായ ശിക്ഷയുണ്ട്(Sura: Al Buruj)
സത്യവിശ്വാസി സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന കഠിനമായ അക്രമണങ്ങളെ ക്ഷമയോടെ പ്രതിരോധിക്കാൻ ആത്മവിശ്വാസം നൽകുന്ന അധ്യായം. ദൈവം നിശ്ചയിച്ചിട്ടുള്ള സമയത്ത് കൃത്യമായി ശിക്ഷ നടപ്പാക്കിയിരിക്കും എന്ന വാഗ്ദാനം അല്ലാഹു ഈ അധ്യായത്തിലൂടെ നൽകുന്നു. മുൻ കാല കാലട്ടങ്ങളിൽ മുസ്ലിം സമുദായം അനുഭവിക്കേണ്ടി വന്ന നീചമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അധ്യായം അവതരിച്ചതെങ്കിലും അതിന്റെ സാരം എല്ലാ കാലത്തും ബാധക ബാധകമാണ്. പ്രത്യേകിച്ചും ഫലസ്തീൻ ജനതയുടെ മേൽ മുമ്പില്ലാത്ത വിധം അക്രമണം നടക്കു നടക്കുമ്പോൾ ഈ അധ്യായത്തിന്റെ ആശയ തലം വിശാലമാവുന്നു. പരിഭാഷ (അവലംബം): ചെറിയ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി & കുഞ്ഞി മുഹമ്മദ് പറപ്പൂർ .
Tue, 12 Mar 2024 - 05min - 37 - അല്ലാഹുവിന് നൽകുന്ന കടങ്ങൾ(Sura:Al Hadid:18-24)
അല്ലാഹുവിന്റെ മാർഗത്തിൽ ദാനധർമ്മങ്ങളും സദ്പ്രവർത്തനങ്ങളും ചെയ്യാനും പിശുക്ക് കാണിക്കാതിരിക്കാനും നിർദ്ദേശിക്കുന്ന വിശിഷ്ടഭാഗം. ഇഹലോകം വിനോദത്തിന്റെയും കളിചിരികളുടെയും മായികമായ, അതീവ ക്ഷണികമായ ഒരു കാര്യം മാത്രമാണെന്നും ശാശ്വതമായ മരണാനന്തരജീവിതത്തിലേക്ക് സത്യവിശ്വാസത്തിലൂടെയും സൽകർമ്മങ്ങളിലൂടെയും ഒരുങ്ങേണ്ടതിൻറെ ഗൗരവവും പരിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുന്നു.
Thu, 20 Apr 2023 - 09min - 36 - മരണാനന്തരജീവിതം; ഇനിയും സംശയമോ?(Sura: Hajj 5-7)
മരണത്തിനു ശേഷം മറ്റൊരു ജീവിതം എങ്ങനെ സാധ്യമാകുമെന്ന് ചോദിക്കുന്നവരുടെ മുന്നിൽ മനുഷ്യന്റെ സൃഷ്ടിപ്പിലുള്ള വൈഭവം വ്യക്തമാക്കിക്കൊണ്ട് വിശദീകരിക്കുന്ന സൂക്തങ്ങൾ. അതിസൂക്ഷ്മമായ അജൈവിക തന്മാത്രകളാൽ മനുഷ്യനെ സൃഷ്ടിക്കുകയും വരെ സൂക്ഷ്മവും സങ്കീർണവുമായ വളർച്ചാഘട്ടങ്ങൾ സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന് മനുഷ്യനെ മരണാനന്തരം വീണ്ടും ജീവിപ്പിക്കുന്നതിൽ എന്ത് പ്രയാസമെന്ന് പ്രസ്തുത സൂക്തങ്ങളിലൂടെ ചോദിക്കപ്പെടുന്നു.
Tue, 18 Apr 2023 - 07min - 35 - മനുഷ്യൻ എന്ന ഉൽകൃഷ്ടമായ സൃഷ്ടി(Surah: Teen)
മനുഷ്യനെ ഏറ്റവും ഉൽകൃഷ്ടമായ രൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന അധ്യായം. എന്നാൽ ജന്മം കൊണ്ട് ഉൽകൃഷ്ടനായ മനുഷ്യൻ തന്റെ കർമ്മങ്ങൾ മൂലം എങ്ങനെ അധപതിയ്ക്കുന്നു എന്ന സന്ദേഹവും അല്ലാഹു മനുഷ്യൻ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും കൃത്യമായി വിധി നിർണയിക്കുമെന്ന താക്കീതും ഈ അധ്യായത്തിൽ അടങ്ങിയിരിക്കുന്നു.
Mon, 17 Apr 2023 - 03min - 34 - നീതിനിർവഹണം വിശ്വാസിയുടെ ബാധ്യത (Sura: Annisa-135)
ജീവിതത്തിൽ നീതിനിർവഹണത്തിന്റെ മഹത്വം കൽപിക്കുന്ന സൂക്തം. നീതികേട് മാതാപിതാക്കളുടെയോ ഏറ്റവും അടുത്തവരുടെയോ ഭാഗത്ത് അണെങ്കിൽക്കൂടി നീതിയുടെ പക്ഷത്ത് നിൽക്കണമെന്നും നീതി നിർവഹണവേളയിൽ ധനികനോ ദരിദ്രനോ എന്ന വ്യത്യാസം പോലും പരിഗണിക്കരുത് എന്നും ഖുർആൻ പഠിപ്പിക്കുന്നു. പ്രലോഭനങ്ങളിൽ വീണുകൊണ്ട് സാക്ഷി പറയാതിരിക്കുകയോ കള്ളസാക്ഷ്യം പറയുകയോ ചെയ്യുന്നതിനെതിരെ ശക്തമായ താക്കീതും വിശുദ്ധ ഖുർആൻ നൽകുന്നു. ഏറ്റെടുത്ത സാക്ഷ്യം നിർവഹിക്കുവാൻ മടികൂടാതെ മുന്നോട്ട് വരുന്നവൻ ഉത്തമനാണെന്ന് പ്രവാചകൻ മുഹമ്മദ് നബി(സ)യും പ്രഖ്യാപിച്ചിരിക്കുന്നു.
Sat, 15 Apr 2023 - 05min - 33 - ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ഒരു രാത്രി(Sura:Al Qadr)
Sura:Al-qadr മാനവരാശിയ്ക്ക് മുഴുവൻ വെളിച്ചമായികൊണ്ട് പവിത്രമായ റമദാൻമാസത്തിൽ വിശുദ്ധ ഖുർആൻ അവതരിച്ച അനുഗ്രഹീതമായ രാത്രി. സൽകർമ്മങ്ങൾക്കും ആരാധനകൾക്കും അളവറ്റ പ്രതിഫലം ലഭിക്കുന്ന, പ്രാർത്ഥനകൾ മികച്ച രീതിയിൽ സ്വീകരിക്കപ്പെടുന്ന ഈ രാത്രി ആയിരം മാസങ്ങളേക്കാളും പുണ്യമേറിയതാണെന്ന് അല്ലാഹു പറയുന്നു. ഈ സമയത്തെ പ്രയോജനപ്പെടുത്തി അനുഗ്രഹീതരായി മാറുക എന്നത് ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണ്.
Fri, 14 Apr 2023 - 04min - 32 - ഞെരുക്കങ്ങൾക്ക് പിന്നാലെ വരുന്ന സന്തോഷങ്ങൾ (Sura:Ash-Sharh)
സൂറത്തു ശർഹ് (വിശുദ്ധ ഖുർആൻ അധ്യായം 94) നിത്യജീവിതത്തിൽ കൂടുതലായി വായിക്കപ്പെടാറുള്ള അധ്യായങ്ങളിൽ ഒന്ന്. ജീവിതത്തിൽ മനസ്ഥൈര്യത്തിന്റെയും ഹൃദയവിശാലതയുടെ പ്രാധാന്യം പറയുന്നതോടൊപ്പം അതിനുള്ള ഉദാഹരണമായി മുഹമ്മദ്നബി(സ) യെ ഉദ്ദരിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ പരിഭവിക്കേണ്ടതില്ലെന്നും പിന്നാലെ സമാധാനവും സന്തോഷവും വരാനിരിക്കുന്നു എന്ന് അല്ലാഹു ഉറപ്പു നൽകുന്നതോടൊപ്പം ഒഴിവു സമയങ്ങളിൽ നന്മ ചെയ്യുവാനും പ്രാർത്ഥിക്കുവാനും നിർദേശിക്കുന്നു. വിശദീകരണത്തിൽ പരാമർശിച്ച മൂസാ(അ) യുടെ പ്രാർത്ഥനയുടെ വിശദ രുപം: സൂറത്തു താഹാ(അധ്യായം-20) വചനങ്ങൾ 25-28. അവലംബം - 1. വിശുദ്ധ ഖുർആൻ മലയാള പരിഭാഷ; മുഹമ്മദ് അമാനി മൗലവി 2. വിശുദ്ധ ഖുർആൻ സമ്പൂർണ പരിഭാഷ; സയ്യിദ് അഹമദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ
Mon, 04 Apr 2022 - 09min - 31 - Sura:Al Insan(Sura:Ad’dahr)Wed, 12 May 2021 - 10min
- 30 - Sura:JumuaFri, 07 May 2021 - 04min
- 29 - ഇബ്രാഹിം നബിയുടെ പ്രാർത്ഥനകൾ
അതിജീവനം എന്ന വാക്കിന് ഏറെ പ്രാധാന്യമുള്ള ഈ സമയങ്ങളിൽ സത്യവിശ്വാസികൾക്ക് മാതൃകയാകേണ്ടത് മഹാനായ പ്രവാചകൻ ഇബ്റാഹിം നബി(അ)യുടെ ക്ഷമയും സ്ഥൈര്യവും നിറഞ്ഞ ഭക്തിയും പ്രാർത്ഥനയുമാണ്. സൂറത്തു ഇബ്റാഹിമിൽ പ്രതിപാദിച്ച, ഇബ്രാഹിം നബി(അ) പ്രാർത്ഥിച്ച പ്രാർത്ഥനകളുടെ മലയാള വിവർത്തനം കേൾക്കാം...
Thu, 30 Jul 2020 - 03min - 28 - Sura:Al-Kahf 103-110
സൂറത്തുല്‍ കഹ്ഫ്; വിശുദ്ധ ഖുര്‍ആനിലെ ഏറെ പ്രത്യേകതകളുള്ള അധ്യായം. ആരെങ്കിലും സാരം ഗ്രഹിച്ചു കൊണ്ട് വെള്ളിയാഴ്ച ഈ സൂറത്ത് ഓതുകയാണെങ്കില്‍ അടുത്ത വെള്ളിയാഴ്ച വരെയുള്ള അവന്റെ കാലം പ്രകാശപൂരിതമായിരിക്കുമെന്ന് മുഹമ്മദ് നബി[സ]. (ഹാകിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ്) പ്രസ്തുത സൂറത്തിന്റെ 103 മുതല്‍ 110 വരെയുള്ള വചനങ്ങളുട് മലയാള പരിഭാഷ കേള്‍ക്കാം.
Fri, 26 Jun 2020 - 03min - 27 - Sura:Al-A'la സൂറത്തുല്‍ അഅ് ലാ
ജമാഅത്ത് നമസ്കാരങ്ങളിലെല്ലാം സ്ഥിരമായി പാരായണം ചെയ്യപ്പെടാറുള്ള 'സബ്ബിഹിസ്മ റബ്ബികല്‍ അഅ്ലാ' എന്ന് തുടങ്ങുന്ന സൂറത്തുല്‍ അഅ്ലായുടെ മലയാള വിവര്‍ത്തനം കേള്‍ക്കാം.
Sun, 21 Jun 2020 - 03min - 26 - സൂറത്തു ഥാരിഖ് - മലയാള വിവര്‍ത്തനം
മനുഷ്യന്റെ സൃഷ്ടിപ്പിനെയും ദൈവത്തിന് അതിനു മുകളിലുള്ള പരമാധികാരത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ 86ാം അധ്യായം. മക്കയില്‍ അവതരിച്ച ഈ സൂറത്തിന്റെ മലയാള വിവര്‍ത്തനം കേള്‍ക്കാം
Wed, 03 Jun 2020 - 02min - 25 - മദ്യവും ചൂതാട്ടവുമൊഴിവാക്കുക. അത് പിശാചിന്റെ പ്രവൃത്തികളാണ്(Sura:Al Ma'ida_90-93)
മദ്യം, ചൂതാട്ടം തുടങ്ങിയ തിന്മകള്ക്കെതിരെ കണിശമായ മുന്നറിയിപ്പാണ് വിശ്വാസികള്‍ക്ക് ഖുര്‍ആന്‍ നല്‍കുന്നത്. അവ വെടിഞ്ഞ് നന്മയിലേക്കും സല്‍കര്‍മ്മങ്ങളിലേക്കും മടങ്ങുന്നവര്‍ക്ക് പാപമോചനമുണ്ട്. സൂറത്തുല്‍ മാഇദയിലെ 90 മുതല്‍ 93 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം
Fri, 22 May 2020 - 02min - 24 - മരണത്തിനപ്പുറവുമൊരു ജീവിതമോ?(Surah:Yasin_77-83)
വിശുദ്ധ ഖുര്‍ആന്റെ ഹൃദയമെന്നാണ് സൂറത്തു യാസീന്‍ അറിയപ്പെടുന്നത്. ഖുര്‍ആനിലെ ഏറ്റവും വിശിഷ്ടമായ അധ്യായങ്ങളിലൊന്ന്. മരണാനന്തര ജീവിതത്തെ വിശ്വസിക്കാത്ത ആളുകളോട് ദൈവം എല്ലാറ്റിനും കഴിവുള്ളവനാണെന്നും മനുഷ്യന് വെറുമൊരു നിസ്സാര സൃഷ്ടി മാത്രമാണെന്നുമുണര്ത്തിക്കുന്ന വചനങ്ങള്‍. സൂറത്തു യാസീനിലെ അവസാന ഏഴ് വചനങ്ങളുടെ(77-83) മലയാള പരിഭാഷ കേള്‍ക്കാം.
Thu, 21 May 2020 - 02min - 23 - മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം(Sura:Al-Ahqaf_15-16)
മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ അതീവ ഗൗരവമായി വിശുദ്ധ ഖുര്‍ആനിന്റെ പല ഭാഗത്തും നിര്‍ദേശിക്കപ്പെടുന്നുണ്ട്. സൂറത്തുല്‍ അഹ്ഖാഫിന്റെ 15, 16 വചനങ്ങളിലൂടെ മാതാപിതാക്കളോടുള്ള കടപ്പാടിനെ വിശദീകരിക്കുന്നതോടൊപ്പം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാവുന്ന ചില വചനങ്ങള്‍ കൂടി വ്യക്തമാക്കുന്നു. പ്രസ്തുത സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
Wed, 20 May 2020 - 02min - 22 - ഹൃദയത്തിന് വക്രതയുള്ള വ്യാജ വ്യാഖ്യാതാക്കള്‍(Sura: Alu-Imran_5-8)
ഖുര്‍ആന്‍ വ്യക്തവും അവ്യക്തവുമായ വചനങ്ങളുടെ സങ്കേതമാണ്. അവ്യക്ത വചനങ്ങള്‍ക്ക് സത്യാന്വേഷണത്തിന്റെ പാതയിലൂടെ കടന്ന് സാരാംശത്തെ പ്രാപിക്കേണ്ടതുണ്ട്. അത് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ആളുകളെ പിന്തിരിപ്പിക്കാനായി തെറ്റായ ഉദ്ദേശ്യം വച്ച് വ്യാജമായി വ്യാഖ്യാനിക്കുന്നവരെ ഹൃദയത്തിന് വക്രതയുള്ളവരെന്ന് ഖുര്‍ആന്‍ പരിഹസിക്കുന്നു. സത്യവിശ്വാസികള്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാറുള്ള 'റബ്ബനാ ലാ തുസിഅ് ഖുലൂബനാ' ഏന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയുടെ ആശയവും അറിയാം. സൂറത്തുല്‍ ആലു ഇംറാനിലെ 5-8 വചനങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
Tue, 19 May 2020 - 02min - 21 - വര്‍ഗീയ ശക്തികളോട് മൈത്രിയരുത്!(Sura:Al-Mumtahana_8-9)
നാടിന്റെ സുരക്ഷയ്ക്കും സാമൂഹ്യനീതിയ്ക്കും ഏറ്റവും വലിയ സേവനമാണ് മത സഹവര്‍ത്തിത്വം ചെയ്യുന്നത്. സമൂഹത്തിലെ എല്ലാവരോടും നീതി പാലീക്കണമെന്നും വര്‍ഗീയ ശക്തികളോട് മൈത്രീബന്ധം പാടില്ലെന്നും ഓര്‍മിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍. സമകാലിക സമൂഹത്തില്‍ ഏറ്റവുമധികം വായിക്കപ്പെടേണ്ട വചനങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം. (സൂറത്തുല്‍ മുന്‍തഹന_8-9)
Mon, 18 May 2020 - 02min - 20 - ദാനം നൽകി അത് കൊട്ടിഘോഷിക്കുന്നവൻ
ദാനധർമ്മം അതിമഹത്തായ പുണ്യകർമമാണെന്ന് ഓർമിപ്പിക്കുന്ന അൽ ബഖറയിലെ വചനങ്ങൾ. വല്ലതും ദാനം ചെയ്തതിന്റെ പേരിൽ അത് സ്വീകരിച്ചവനെ ഇകഴ്ത്തുന്നതോ ദ്രോഹിക്കുന്നതോ നീചമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. വ്യാവഹാരിക ജീവിതത്തിൽ ജനങ്ങളിൽ നിന്ന് ഒന്നും ആഗ്രഹിക്കാതെ ദൈവത്തിൽ നിന്ന് മാത്രം പ്രതിഫലത്തെ തേടുന്നവർക്ക് ജീവിതം ധന്യമാക്കുമെന്നും വ്യക്തമാക്കുന്നു. ദാനധർമം ചെയ്യുന്ന ഇരു വിഭാഗങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഉപമകളിലൂടെ വർണിക്കുന്നു
Sun, 17 May 2020 - 02min - 19 - പാവപ്പെട്ടവന് ഭക്ഷണം നല്കാത്തവന് മതവിരുദ്ധന്‍(Sura:Al-Ma'oon)
ഖുര്‍ആന്‍ മാനവികതയുടെ പ്രത്യയശാസ്ത്രമാണ്. അനാഥകളെയും അഗതികളെയും തിരിഞ്ഞു നോക്കാത്തവന് മതവിരുദ്ധനാണെന്ന് അത് കണിശമായി പറയുന്നു. കൂടാതെ ആളുകളെ കാണിക്കാന്‍ വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവനെയും അച്ചടക്കമില്ലാതെ നമസ്കരിക്കുന്നവനെയും അല്ലാഹു ശപിക്കുന്നു. സൂറത്തുല്‍ മാഊന്റെ മലയാള പരിഭാഷ കേള്‍ക്കാം
Fri, 15 May 2020 - 01min - 18 - അല്ലാഹുവിന്റെ മഹത്വം. അത് പറഞ്ഞാല്‍ തീരില്ല. എണ്ണിയാലൊടുങ്ങുകയുമില്ല(സൂറത്തു ലുഖ്മാന് 26-30)
അല്ലാഹുവിന്റെ മഹത്വം. അത് പറഞ്ഞാല്‍ തീരില്ല. എണ്ണിയാലൊടുങ്ങുകയുമില്ല. അല്ലാഹുവിന്റെ ചില വൈഷിഷ്ട്യങ്ങളെ ഉദ്ധരിക്കുകയും അവന്റെ വിശേഷണങ്ങളെണ്ണുന്നതിനെ അതിമനോഹരമായൊരു ഉപമയിലൂടെ വര്‍ണ്ണിക്കുകയും ചെയ്യുന്നു. സൂറത്തു ലുഖ്മാനിലെ 26 മുതല്‍ 30 വരെയുള്ള സൂക്തങ്ങളുടെ മലയാളവിവര്‍ത്തനം കേള്‍ക്കാം. Nb; അധ്യായം ലുഖ്മാനിലെ 26-30 അധ്യായങ്ങള്‍ എന്നതിനെ സൂക്തങ്ങള്‍ എന്ന് തിരുത്തി മനസ്സിലാക്കുക
Thu, 14 May 2020 - 02min - 17 - സാമുദായിക സംഘര്ഷങ്ങള്ക്കെതിരായുള്ള വിശുദ്ധ ഖുര്‍ആന്റെ താക്കീത്(സൂറത്തുന്നഹ്ല് 92-93)
യഥാര്‍ത്ഥ ഇസ്ലാം സമാധാനത്തിനു വേണ്ടിയാണ് നില കൊള്ളുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷത്തിന്റെ പേരിലും മറ്റുമുള്ള സാമൂദായിക കലാപങ്ങള്‍ക്കെതിരെ വിശുദ്ധ ഖുര്‍ആന്‍ ശക്തമായ താക്കീതാണ് നല്‍കുന്നത്. സാമുദായിക സഹജീവനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള ഇസ്ലാമിന്റെ നിലപാട് സൂറത്തുന്നഹ്ലിലെ 92-93 വചനങ്ങളിലൂടെ അടുത്തറിയാം. പ്രസ്തുത സൂക്തങ്ങളുടെ മലയാള വിവര്‍ത്തനം കേള്‍ക്കാം.
Wed, 13 May 2020 - 02min - 16 - സമ്പത്തില്‍ അഹങ്കരിക്കരുത്; ഖാറൂന്റെ കഥയോര്‍ക്കുക(അല്‍ ഖസസ്_76-82)
ഈ ജീവിത്തില്‍ ലഭിച്ച സമ്പത്തിലും സൗഭാഗ്യത്തിലുമെല്ലാം അഹങ്കരിക്കുന്നവര്‍ കേള്‍ക്കേണ്ടത് കാറൂന്റെ കഥയാണ്. കാറുന്റെ ധനവും സമ്പാദ്യവും അവന് ഉപകാരപ്പെട്ടോ? ഖുര്‍ആന്‍ വചനങ്ങളിലൂടെ നല്ലൊരു കഥ കേള്‍ക്കാം... (സൂറത്തുല്‍ ഖസസിന്റെ .........സൂക്തങ്ങളുടെ മലയാള വിവര്‍ത്തനം)
Tue, 12 May 2020 - 03min - 15 - മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണം ഭൂമിയില്‍ വിനാശം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു!
മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണം ഭൂമിയില്‍ വിനാശം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു(Sura: Ar room 36-41) മനുഷ്യന് കാരണം അവന് തന്നെ നാശം ഭവിക്കുന്നുവെന്നും പക്ഷെ അതിലവന് നിരാശനാവുന്നു എന്ന് ഖുര്‍ ആന്‍ വചനം. അടുത്ത ബന്ധുവിനും അഗതിക്കും യാത്രക്കാരനും അവന്റെ അവകാശം നല്‍കുക. പലിശയ്ക്ക് പണം നല്‍കരുത്- ദാനമായി നല്‍കുക തുടങ്ങിയ മാനവ സഹവര്‍ത്തിത്വത്തിനനുസൃതമായ ഉപദേശങ്ങള്‍. 41ാമത്തെ വചനം ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ മനുഷ്യന് മുന്നറിയിപ്പ് നല്കുന്നു.
Mon, 11 May 2020 - 02min - 14 - ഒരു ജനതയ്ക്ക് മാറണമെങ്കിൽ ആദ്യം അവർ സ്വയം വിചാരിക്കട്ടെ
ഒരു ജനത സ്വയം മാറാനുദ്ദേശിക്കുന്നത് വരെ അവരെ മാറ്റാന്‍ അല്ലാഹുവിന് ഉത്തരവാദിത്തമില്ലെന്ന് ഓര്‍മപ്പെടുത്തുന്ന, സൂറത്തു റഅദിലെ സൂക്തങ്ങള്‍(8-13) ഇഹലോകം പരീക്ഷണമാണ്. നല്ലതും ചീത്തയും തിരഞ്ഞെടുക്കാന്‍ മനുഷ്യന് അവസരമുണ്ട്. മനുഷ്യന് ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കണമെന്നും അതിനനുസരിച്ച് മാന്യതയും സൂക്ഷ്മതയുള്ളവരുമായി ജീവിക്കണമെന്നും പ്രസ്തുത വചനങ്ങങ്ങളിലൂടെ ഖുര്‍ആന്‍ ഉപദേശിക്കുന്നു.
Sun, 10 May 2020 - 02min - 13 - ആകാശഗോളങ്ങളുടെ ചലനവും ഭൂമിയിലെ ജൈവ വൈവിധ്യവും(Sura: Ar-Ra'd 1-4)
സൂര്യനും ചന്ദ്രനും അതിന്റെ നിശ്ചിത കാലാവധി വരെ ചലിച്ചു കൊണ്ടിരിക്കുമെന്നും ഭൂമിയെ അതിന്റെ വിശിഷ്ടമായ ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതമാക്കിയിരിക്കുന്നുവെന്നും ഉണര്‍ത്തുന്ന സൂറത്തു റഅദിലെ ആദ്യ നാല് സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം. അടുത്തിടെ മാത്രം ശാസ്ത്രലോകം തെളിയിച്ച, സൂര്യന് ചലിക്കുന്നു എന്ന സത്യത്തെ പതിനാല് നുറ്റാണ്ടിനും മുമ്പ് ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയം.
Sat, 09 May 2020 - 02min - 12 - സ്ത്രീ പുരുഷന്മാരുടെ കര്‍മ്മഫലം(Sura:An Nisa 29-32)
സ്ത്രീക്കും പുരുഷനും അവര്‍ ചെയ്യുന്നതിനനുസരിച്ചുള്ള കര്‍മ്മഫലം ലഭിക്കുന്നു. അന്യായമായി ധനം തിന്നുന്നതിനെതിരെയും കൊലപ്പെടുത്തുന്നതിനെതിരെയും താക്കീത് നല്‍കുന്നതോടൊപ്പം അപരന്റെ സുഖത്തില്‍ അസൂയപ്പെടാതെ ദൈവത്തില്‍ നിന്നും കരുണ തേടണമെന്നും ഉപദേശിക്കുന്ന അധ്യായങ്ങള്‍.
Fri, 08 May 2020 - 02min - 11 - ദുഃഖത്തില്‍ മാത്രം പ്രാര്‍ത്ഥിക്കുന്ന ധിക്കാരികളും ഇഹലോകത്തിന്റെ ഉപമയും
സൂറത്തു യൂനുസിലെ 22 മുതല്‍ 24 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം. ദുഃഖം വരുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും അതിനെ മറികടക്കുമ്പോള്‍ ദൈവത്തെ മറക്കുകയും ചെയ്യുന്ന മനുഷ്യന്റെ ധിക്കാരത്തെ ഇതില്‍ സൂചിപ്പിക്കുന്നു. കൂടാതെ ഇഹലോകത്തെ മനോഹരവും ചിന്തനീയവുമായ ഉപമയിലൂടെ വര്‍ണ്ണിക്കുകയും ചെയ്യുന്നു.
Thu, 07 May 2020 - 02min - 10 - ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കരുത് (അല്‍ അഅ്റാഫ് 56-58 )
ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കരുത്.കാരണം അല്ലാഹു നന്മ ചെയ്യുന്നവരുടെ കൂടെയാണ്. സൂറത്തുല്‍ അഅ്റാഫ് 56 മുതല്‍ 58 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
Mon, 04 May 2020 - 02min - 9 - കുടുംബം ഒരു പരീക്ഷണം (സൂറത്തുത്തഗാബൂന് 14-18)
നിങ്ങളുടെ കുടുംബം ഒരു പരീക്ഷണമാണെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ സൂക്ഷ്മത വേണമെന്നും ഓര്‍മപ്പെടുത്തുന്ന വരികള്‍. കടം നല്‍കുന്നതിന്റെ മഹത്വവും മറ്റ് കാര്യങ്ങളും പ്രസ്തുത സൂക്തങ്ങളില്‍ സൂചിപ്പിക്കുന്നു.
Sun, 03 May 2020 - 02min - 8 - വ്രതാനുഷ്ഠാനവും ഇളവുകളും(അല്‍ ബഖറ)
റമദാനിലെ വ്രതാനുഷ്ഠാനത്തെക്കുറിച്ചും ആരോഗ്യ പരമായോ യാത്ര കാരണമായോ വ്രതമെടുക്കാന്‍ കഴിയാത്തവര്‍ക്കുള്ള ഇളവുകളെ കുറിച്ചും നിര്‍ദേശിക്കുന്ന സൂറത്തുല്‍ ബഖറയിലെ 183 മുതല്‍ 185 വരെയുള്ള സൂക്തങ്ങള്‍. ഇസ്ലാമും അതിന്റെ അനുഷ്ഠാനങ്ങളും എത്ര മാത്രം മനുഷ്യന്റെ ശരീരപ്രകൃതിക്കു പോലും അനുകൂലമാണെന്ന് ഈ ആയത്തുകള്‍ ഓര്‍മപ്പെടുത്തുന്നു. പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനും കാരുണ്യം പകരാനും പ്രപഞ്ചനാഥന് എപ്പോഴും സുസജ്ജനാണെന്ന് കൂടി ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
Sat, 02 May 2020 - 02min - 7 - വിശിഷ്ടമായ ഉപദേശങ്ങള്‍(സൂറത്തുല്‍ ഹുജുറാത്ത്)
സത്യവിശ്വാസികള്‍ എന്നും പാലിച്ചു പോരേണ്ട മൂല്യങ്ങളും മര്യാദകളും പ്രതിപാദിക്കുന്ന സൂക്തങ്ങള്‍. സൂറത്തുല്‍ ഹുജുറാത്തിലെ 9 മുതല്‍ 12 വരെയുള്ള ആയത്തുകളുടെ മലയാള പരിഭാഷ. സമുദായ എെക്യം, പരിഹാസം, പരദൂഷണം, ഊഹാപോഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ദൈവം സംസാരവിധേയമാക്കുന്നു.
Fri, 01 May 2020 - 02min - 6 - പ്രാര്‍ത്ഥനാ സൂക്തം (സൂറത്തുല്‍ ബഖറ)
സത്യവിശ്വാസികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്ന പ്രാര്ത്ഥനയുള്പ്പെടുന്ന സൂക്തം. സൂറത്തുല്‍ ബഖറയുടെ അവസാനത്തെ ഈ സൂക്തത്തിലെ പ്രാര്‍ത്ഥനകള്‍ ഒരു സത്യവിശ്വാസിയുടെ അരക്ഷിതാവസ്ഥയ്ക്ക് ശമനമേകുന്നതാണ്.
Thu, 30 Apr 2020 - 01min - 5 - പ്രകാശത്തിന്മേല് പ്രകാശം(സൂറത്തുന്നൂര്‍_35)
പ്രകാശത്തിന്മേല് പ്രകാശം(സൂറത്തുന്നൂര്‍_35) വിശുദ്ധ ഖുര്‍ആനിലെ തന്നെ ഏറ്റവും മനോഹരമായ ഉപമകളടോടു കൂടിയ സൂക്തങ്ങളില്‍ ഒന്ന്. സൂക്തത്തില്‍ അല്ലാഹുവിനെ അതി വിശിഷ്ടമായ പ്രകാശമായി ഉപമിക്കുന്നു.
Wed, 29 Apr 2020 - 01min - 4 - സൂറത്തു സല്‍സല (അധ്യായം:99)
സൂറത്തു സല്‍സല (അധ്യായം:99) മദീനയില്‍ അവതരിക്കപ്പെട്ട ഈ അധ്യായം ലോകാവസാനത്തിന്റെ പ്രത്യേകതകളെ മുന്‍നിര്‍ത്തിയുള്ളതാണ്.
Tue, 28 Apr 2020 - 01min - 3 - ലുഖ്മാന്റെ ഉപദേശങ്ങള്‍ Sura: Al Luqman
ഒരു സത്യവിശ്വാസി തന്റെ പ്രത്യക്ഷ ജീവിതത്തിലും പരോക്ഷ ജീവിതത്തിലും പാലിക്കേണ്ട മര്യാദകളും കര്‍ത്തവ്യങ്ങളും ഓര്‍മപ്പെടുത്തുന്നതാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ച ലുഖ്മാന് തന്റെ മകന് നല്കിയ ഉപദേശങ്ങള്‍. ലുഖ്മാന് ഒരു പ്രവാചകനായിരിക്കാമെന്ന വാദങ്ങളുണ്ടെങ്കിലും പ്രബലമായ തെളിവുകളില്ല. ഏതായാലും സദ്വൃത്തനായിരുന്ന ലുഖ്മാന്റെ സന്ദേശങ്ങള്‍ ലോകത്തിന് ശ്രേഷ്ഠമായ സന്ദേശമാണ്. വിശദീകരിച്ചിരിക്കുന്നത് സൂറത്തുല്‍ ലുഖ്മാനിലെ 13 മുതല്‍ 19 വരെയുള്ള സൂക്തങ്ങള്‍
Mon, 27 Apr 2020 - 02min - 2 - ഇബാദുറഹ്മാന്‍ - Sura: Al Furqan
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സൂറത്തുല്‍ ഫുര്‍ഖാനിലെ 63 മുതലുള്ള സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ഏറെ ശ്രദ്ധേയമാണ്. ദൈവത്തിന്റെ ഉത്തമദാസന്മാര്‍ വൈയക്തിക-ധാര്‍മിക-സാമൂഹികജീവിതത്തില്‍ പുലര്‍ത്തുന്ന അച്ചടക്കത്തിലേക്ക് ഈ സൂക്തങ്ങള്‍ വെളിച്ചം വീശുന്നു
Sun, 26 Apr 2020 - 04min - 1 - ആയത്തുല്‍ കുര്‍സീ (Ayatul Kursee) സിംഹാസനത്തിന്റെ സൂക്തം
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വിശിഷ്ടമായ സൂക്തങ്ങളിലൊന്ന്. നമസ്കാരത്തിനു ശേഷം ആര് ഈ സൂക്തം ചൊല്ലുന്നുവോ അവനും സ്വര്‍ഗത്തിനുമിടയില്‍ മരണം മാത്രമേ ഉള്ളൂ എന്ന് മുഹമ്മദ് നബി(സ) പഠിപ്പിക്കുന്നു!
Sat, 25 Apr 2020 - 01min
Podcasts semelhantes a വിശുദ്ധ ഖുർആൻ മലയാളം
- El Partidazo de COPE COPE
- Herrera en COPE COPE
- The Dan Bongino Show Cumulus Podcast Network | Dan Bongino
- Es la Mañana de Federico esRadio
- La Noche de Dieter esRadio
- Hondelatte Raconte - Christophe Hondelatte Europe 1
- Dateline NBC NBC News
- 財經一路發 News98
- Más de uno OndaCero
- La Zanzara Radio 24
- Appels sur l'actualité RFI
- Religions du monde RFI
- L'After Foot RMC
- Rothen s'enflamme RMC
- Super Moscato Show RMC
- El Larguero SER Podcast
- Nadie Sabe Nada SER Podcast
- SER Historia SER Podcast
- Todo Concostrina SER Podcast
- Isto É Gozar Com Quem Trabalha SIC
- 安住紳一郎の日曜天国 TBS RADIO
- 辛坊治郎 ズーム そこまで言うか! ニッポン放送
- 飯田浩司のOK! Cozy up! Podcast ニッポン放送
- 武田鉄矢・今朝の三枚おろし 文化放送PodcastQR